വൈറ്റ് റൂമിൽ കൈകാലുകൾ ബന്ധിച്ച് മമ്മൂട്ടി; നിഗൂഢത നിറച്ച് 'റോഷാക്ക്' പോസ്റ്റർ
'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോഷാക്ക്'
'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ട്രൈലർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പുറത്തുവിട്ടിരുന്നു. നിഗൂഢത നിറയുന്ന ട്രൈലർ പുറത്തുവന്നതോടെ വൈറ്റ് ടോർച്ചർ റൂമും ചർച്ചയായി. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തിയിരിക്കുന്നു. വൈറ്റ് റൂമിൽ കൈകളും കാലുകളും ബന്ധിച്ചിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്.
റോഷാക്കിന്റെ തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ പ്രതീഷ് ശേഖർ.
എന്താണ് വൈറ്റ് ടോര്‍ച്ചര്‍?; റോഷാക്കിന്‍റെ ട്രെയിലറിന് പിന്നാലെ ചോദ്യവുമായി സോഷ്യല്‍ മീഡിയ
റോഷാക്കിന്‍റെ ട്രെയിലറിന്‍റെ അവസാന ഭാഗത്ത് വെള്ള പ്രതലത്താല്‍ ചുറ്റിയ മുറിയില്‍ ഇരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെ കാണിക്കുന്നുണ്ട്. പൊലീസ് ചോദ്യം ചെയ്യലിലെ പീഡന മുറയാണ് ഇതെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. വൈറ്റ് റൂം ടോര്‍ച്ചര്‍ ഒറ്റപ്പെടലിലേക്കും ഇന്ദ്രിയങ്ങള്‍ നശിക്കുന്നതിലേക്കും വഴിവെക്കുമെന്ന് മനശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ മുറിയില്‍ അടക്കുന്ന കുറ്റവാളി പിന്നീട് കടന്നുപോകുന്നതെല്ലാം വെള്ള നിറത്താല്‍ ചുറ്റപ്പെട്ട വസ്തുക്കളിലൂടെയാകും. കിടക്കയും ആഹാരവും മേശയും കസേരയും ഉള്‍പ്പെടെ കഴിക്കുന്ന ഭക്ഷണം വരെ വെള്ള നിറത്തിലുള്ളതായിരിക്കും. ശബ്ദമോ മറ്റുള്ളവരുമായുള്ള ഇടപെടലോ തടഞ്ഞുവെക്കുന്നതിലൂടെ ഒരു വ്യക്തിയെ സ്വയം മാനസികമായി തകര്‍ക്കാന്‍ സാധിക്കുന്നു. ഇങ്ങനെ സജ്ജീകരിച്ച ഒരു അടച്ച മുറിയില്‍ ഒരു വ്യക്തിയെ മാസങ്ങളോ വര്‍ഷങ്ങളോ താമസിപ്പിക്കും. ഇങ്ങനെ കഴിയുന്നതിലൂടെ ഒരാള്‍ സ്വന്തം വ്യക്തിത്വം പോലും തിരിച്ചറിയാനാകാതെ മാനസികമായി തകര്‍ന്നുപോകുമെന്ന് മനശാസ്ത്ര വിദഗ്ധര്‍ വ്യക്തമാക്കുന്നു.
യു.എസ്, ഇറാന്‍, വെനിസ്വേല എന്നീ രാജ്യങ്ങള്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വൈറ്റ് റൂം ടോര്‍ച്ചര്‍ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ ആക്ഷന്‍ സീരീസായ 'ദി ബ്രേവ്' വൈറ്റ് റൂം ടോര്‍ച്ചറിന്‍റെ ഭീകരത ഒരു എപിസോഡില്‍ കാണിക്കുന്നുണ്ട്.വൈറ്റ് റൂം ടോര്‍ച്ചര്‍ മലയാളത്തില്‍ ആദ്യമായി എത്തുമ്പോള്‍ അത് നായകന്‍റെ ശക്തി ഇരട്ടിയാക്കുമെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു.