നയന്‍താരയുടെ 'നെട്രികണ്‍' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഇന്ന് റിലീസ് ചെയ്യും
ഉച്ചയ്ക്ക് 12.15ന് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന 'നെട്രികണ്‍' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഇന്ന് റിലീസ് ചെയ്യും. ഉച്ചയ്ക്ക് 12.15ന് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
കോവിഡ് സാഹചര്യം മൂലമാണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ സ്ട്രീമിങ്ങ് റൈറ്റ്‌സ് ഹോട്ട്‌സ്റ്റാറിന് 15 കോടി രൂപയ്ക്കാണ് വിറ്റത്. നയന്‍താര അന്ധയായി അഭിനയിക്കുന്ന ചിത്രം നിര്‍മിച്ചത് വിഗ്നേഷ് ശിവന്റെ റൗഡി പിക്‌ചേഴ്‌സാണ്. മലയാളി താരം അജ്‍മല്‍ ആണ് ചിത്രത്തില്‍ സൈക്കോ വില്ലനായി എത്തുന്നത്.
കാര്‍ത്തിക് ഗണേഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലോറന്‍സ് കിഷോര്‍ എഡിറ്റിങ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഗിരീഷ് ജിയാണ് നിര്‍വ്വഹിക്കുന്നത്. രജ്‌നികാന്തിന്റെ 'അണ്ണാത്തെ'യാണ് നയന്‍താരയുടെ റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം.