കേരളത്തിന്റെ സ്വന്തം മേളയിലും ഉള്ളൊഴുക്കിനെ തഴഞ്ഞു; വിമർശിച്ച് അടൂർ

‘ഉള്ളൊഴുക്കി’ന്റെ സംവിധായകനെ അഭിനന്ദിക്കാൻ വിളിച്ചപ്പോഴാണ് ചിത്രത്തിനുണ്ടായ അവഗണനയെപ്പെറ്റി അറിഞ്ഞതെന്നും അടൂർ

Update: 2024-07-22 05:28 GMT
Editor : geethu | Byline : Web Desk
Advertising

ക്രിസ്റ്റോ ടോമി ചിത്രം ഉള്ളൊഴുക്ക് ചലച്ചിത്ര മേളകളിൽ തഴഞ്ഞതിൽ പ്രതിഷേധിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മികച്ച ചിത്രമായിട്ട് കൂടി തിരുവനന്തപുരം, ​ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഉള്ളൊഴുക്ക് അവ​ഗണിക്കപ്പെട്ടു. ഗോവ മേളയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയിൽ എന്താണു സംഭവിച്ചതെന്ന്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാന് കത്തെഴുതി. കുറച്ചുകാലമായി ഭേദപ്പെട്ട സിനിമകളൊന്നും ഗോവ മേളയിൽ കാണിക്കാറില്ലാത്തതിനാല്‍ അവിടെ ഉള്ളൊഴുക്ക് തിരഞ്ഞെടുക്കാതിരുന്നതിൽ ഒട്ടും അതിശയമില്ലെന്നും അടൂർ കത്തിൽ പറഞ്ഞു. ‘ഉള്ളൊഴുക്കി’ന്റെ സംവിധായകനെ അഭിനന്ദിക്കാൻ വിളിച്ചപ്പോഴാണ് ചിത്രത്തിനുണ്ടായ അവഗണനയെപ്പെറ്റി അറിഞ്ഞതെന്നും അടൂർ വിശദീകരിച്ചു.

ഐഎഫ്എഫ്ഐ, ഐഎഫ്എഫ്കെ മേളകളില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കിലും ലോസ് ആഞ്ചലസിൽ നടന്ന ഐഎഫ്എഫ്എൽഎയില്‍ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. പ്രമുഖ നടീനടന്മാരും ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി ആര്‍ ബിന്ദുവുമടക്കം നിരവധി പേർ ഉള്ളൊഴുക്കിനെ അഭിനന്ദിച്ച് മുന്നോട്ടുവന്നിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായത്തോടെ നാലാം വാരത്തിലും മുന്നേറുകയാണ് ഉള്ളൊഴുക്ക്.

സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്. ഉര്‍വശി, പാര്‍വതി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ്, വീണാ നായർ എന്നിവരും അഭിനയിക്കുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍.എസ്.വി.പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം നിര്‍വഹിച്ചത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.

ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു ആൻഡ് ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News