മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം; 'പൊന്നിയിൻ സെൽവൻ' റിലീസ് തീയതി പ്രഖ്യാപിച്ചു
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും പുറത്ത് വിട്ടു
ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നമൊരുക്കുന്ന 'പൊന്നിയിന്‍ സെല്‍വ'ന്റെ റീലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ ആദ്യ ഭാഗമായ 'പൊന്നിയിന്‍ സെല്‍വന്‍-1' 2022 സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.
Wishing our Producer Allirajah Subaskaran a very happy birthday!
— Madras Talkies (@MadrasTalkies_) March 2, 2022
The Golden Era comes to the big screens on Sept 30th! 🗡#PS1 #PS1FirstLooks @LycaProductions #Vikram pic.twitter.com/Iym3pkotrN
മണിരത്‌നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും സംയുക്തമായാണ് രണ്ടു ഭാഗങ്ങളുള്ള ചിത്രം നിര്‍മിക്കുന്നത്. വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.
Wishing our Producer Allirajah Subaskaran a very happy birthday!
— Madras Talkies (@MadrasTalkies_) March 2, 2022
The Golden Era comes to the big screens on Sept 30th! 🗡#PS1 #PS1FirstLooks @LycaProductions @trishtrashers pic.twitter.com/cbpx4w7Z1e
Wishing our Producer Allirajah Subaskaran a very happy birthday!
— Madras Talkies (@MadrasTalkies_) March 2, 2022
The Golden Era comes to the big screens on Sept 30th! 🗡#PS1 #PS1FirstLooks @LycaProductions @actor_jayamravi pic.twitter.com/wkgRsitcy4
ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവർമനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് കൽക്കിയുടെ 'പൊന്നിയൻ സെൽവൻ' എന്ന തമിഴ് നോവല്‍. പത്താം നൂറ്റാണ്ടാണ് പശ്ചാത്തലം. ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളുമാണ് മണിരത്നം ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. മണിരത്നവും ബി. ജയമോഹനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ. എ.ആർ റഹ്മാനാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
Wishing our Producer Allirajah Subaskaran a very happy birthday!
— Madras Talkies (@MadrasTalkies_) March 2, 2022
The Golden Era comes to the big screens on Sept 30th! 🗡#PS1 #PS1FirstLooks @LycaProductions #AishwaryaRaiBachchan pic.twitter.com/Gp0ajFlwvi
Wishing our Producer Allirajah Subaskaran a very happy birthday!
— Madras Talkies (@MadrasTalkies_) March 2, 2022
The Golden Era comes to the big screens on Sept 30th! 🗡#PS1 #PS1FirstLooks @LycaProductions @Karthi_Offl pic.twitter.com/GI2hKC53qg