രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം 'ടൈഗർ നാഗേശ്വര റാവു'; റിലീസ് തിയതി പുറത്തുവിട്ടു
എഴുപതുകളുടെ പശ്ചാത്തലത്തിൽ സ്റ്റുവർട്ട്‌പുരം എന്ന ഗ്രാമത്തിൽ നടക്കുന്ന കുപ്രസിദ്ധനായൊരു കള്ളന്റെ ജീവചരിത്രമാണ് ചിത്രം പറയുന്നത്
രവി തേജയെ കേന്ദ്രകഥാപാത്രമാക്കി വംശീ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ടൈഗർ നാഗേശ്വര റാവു'വിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. 2023 ഒക്ടോബർ 20നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. അഭിഷേക് അഗർവാൾ ആർട്സിന്റെ ബാനറിൽ അഭിഷേക് അഗർവാളാണ് ചിത്രം നിർമിക്കുന്നത്. വംശിയുടെ സംവിധാനത്തിൽ മാസ് മഹാരാജ രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് 'ടൈഗർ നാഗേശ്വര റാവു'.
എഴുപതുകളുടെ പശ്ചാത്തലത്തിൽ സ്റ്റുവർട്ട്‌പുരം എന്ന ഗ്രാമത്തിൽ നടക്കുന്ന കുപ്രസിദ്ധനായൊരു കള്ളന്റെ ജീവചരിത്രമാണ് ടൈഗർ നാഗേശ്വര റാവു. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ആർ. മദി ഛായാഗ്രഹണവും ജിവി പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം ശ്രീകാന്ത് വിസ്സയും സഹനിർമ്മാതാവ് മായങ്ക് സിംഗാനിയ, സംഭാഷണങ്ങൾ: ശ്രീകാന്ത് വിസ, സംഗീത സംവിധായകൻ: ജി വി പ്രകാശ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, പിആർഒ: വംശി-ശേഖർ, ആതിര ദിൽജിത്ത്.