'എന്‍ജോയ് എന്‍ജാമി' 'നീയെ ഒലി' ഗാനങ്ങളുടെ ക്രെഡിറ്റില്‍ നിന്ന് 'അറിവി'നെ ഒഴിവാക്കി റോളിങ് സ്‌റ്റോണ്‍; പ്രതിഷേധവുമായി പാ രഞ്ജിത്‌

എൻജോയ് എൻജാമി പാടിയ ധീയുടെയും നീയെ ഒലി പാടിയ ഷാൻ വിൻസെന്റ് ഡീ പോളിന്റെയും ചിത്രങ്ങളാണ് റോളിങ് സ്റ്റോണിന്റെ മുഖചിത്രമായി വന്നത്

Update: 2021-08-23 05:30 GMT
Editor : rishad | By : Web Desk
Advertising

അന്താരാഷ്ട്ര മാഗസിനായ റോളിങ് സ്റ്റോണിന്റെ മുഖചിത്രത്തിൽ നിന്ന് 'എൻജോയ് എന്‍ജാമി', 'നീയെ ഒലി' എന്നീ സൂപ്പർഹിറ്റ് ആൽബങ്ങളുടെ വരികളെഴുതിയ തമിഴ് റാപ്പർ അറിവിനെ ഒഴിവാക്കിയതിൽ പ്രതിഷേധം. സംവിധായകൻ പാ രഞ്ജിത്ത് അടക്കമുള്ളവരാണ് അറിവിനെ ഒഴിവാക്കിയതിൽ പ്രതിഷേധം രേഖപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടത്. എന്നാൽ പ്രതിഷേധം ശ്രദ്ധയിൽപെട്ടതോടെ റോളിങ് സ്റ്റോൺ അറവിനെ പരാമർശിച്ച് ട്വീറ്റ് ചെയ്ത് രംഗത്ത് എത്തി.

ഏറെ ശ്രദ്ധ നേടിയ തമിഴ് ആൽബമായിരുന്നു എൻജോയ് എന്‍ജാമി. ധീയും അറിവും ചേർന്ന് ആലപിച്ച ഗാനം വൻ ഹിറ്റായിരുന്നു. പാട്ട് എന്നതിലുപരി അതിലെ വരികളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിസ്മൃതിയിലേക്ക് മറയുന്ന ജീവിതങ്ങളെ അടയാളപ്പെടുത്തുന്നൊരു ചരിത്രപശ്ചാത്തലം കൂടി ആ വരികൾക്കുണ്ടായിരുന്നു. സ്‌പോട്ടിഫൈക്ക് വേണ്ടി ഡിജെ സ്‌നേയ്ക്ക് റീമിക്‌സ് ചെയ്തതോടെയാണ് ആഗോളതലത്തിൽ പാട്ട് ശ്രദ്ധിക്കപ്പെട്ടത്. സ്‌പോട്ടിഫൈ ആദ്യം ചെയ്ത പോസ്റ്റിലും അറിവിന്റെ പേരുണ്ടായിരുന്നില്ല. ധീയും ഡിജെ സ്‌നേയ്ക്കും മാത്രമാണ് ഉണ്ടായിരുന്നത്.

പിന്നാലെയാണ് റോളിങ് സ്റ്റോണിന്റെ കവറിൽ നിന്നും അറിവിനെ ഒഴിവാക്കിയത്. എൻജോയ് എൻജാമി പാടിയ ധീയുടെയും നീയെ ഒലി പാടിയ ഷാൻ വിൻസെന്റ് ഡീ പോളിന്റെയും ചിത്രങ്ങളാണ് ആഗസ്റ്റില്‍ പുറത്തിറങ്ങിയ മാഗസിനില്‍ വന്നത്. എന്നാൽ വരികളെഴുതിയ അറിവിന്റെ പേര് ഒരിടത്തും പരാമർശിച്ചിരുന്നില്ല. ഇതിനെതിരെയാണ് സംവിധായകൻ പാ രഞ്ജിത്ത് അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. അമേരിക്കയിലെ പ്രശസ്തമായ മാഗസിനാണ് റോളിങ് സ്റ്റോൺ. ഫോട്ടോഗ്രഫിക്ക് പേരുകേട്ട ഈ മാഗസിനില്‍ പ്രശസ്ത സംഗീതജ്ഞരുടെയും സെലിബ്രിറ്റികളുടെയും ചിത്രങ്ങൾ മുഖചിത്രമായി വരാറുണ്ട്. 

അമിത്​ കൃഷ്​ണൽ സംവിധാനം ചെയ്​ത എൻജോയ് എന്‍ജാമി എന്ന ആൽബം എ.ആർ റഹ്​മാന്‍റെ മാജ്ജാ എന്ന യൂട്യൂബ്​ ചാനലിലൂടെയാണ്​ റിലീസ് ചെയ്തിരുന്നത്. സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റഹ്​മാൻ തുടങ്ങിയ ചാനലാണ്​ മാജ്ജാ




 


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News