അങ്ങ് ഉ​ഗാണ്ടയിലുമെത്തി; താനാരയിലെ പാട്ട് ട്രെൻഡാക്കി ഉ​ഗാണ്ടയിലെ കുട്ടികൾ

സിനിമയിലെ താനാരാ എന്നു തുടങ്ങുന്ന ​ഗാനത്തിന് ഉ​ഗാണ്ടയിലെ കുട്ടികൾ ചുവടുവെക്കുന്ന വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്

Update: 2024-08-27 13:09 GMT
Editor : geethu | Byline : Web Desk
Advertising

പുതുതായി തിയേറ്ററുകളിലെത്തിയ താനാര സിനിമയിലെ ഒരു പാട്ടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡ്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്‌നേഹ ബാബു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി മലയാളികളെ കുടുകുടാ ചിരിപ്പിച്ച താനാരാ എന്ന ചിത്രത്തിന്റെ ​ഗാനം ഏറ്റെടുത്തിരിക്കുകയാണ് ഉ​ഗാണ്ടയിലെ കുട്ടികൾ. സിനിമയിലെ താനാരാ എന്നു തന്നെ തുടങ്ങുന്ന ​ഗാനത്തിന് ഉ​ഗാണ്ടയിലെ കുട്ടികൾ ചുവടുവെക്കുന്ന വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്.




കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. ഒരൊറ്റ രാത്രിയിൽ നടക്കുന്ന സംഭവമാണ് താനാരാ. കൺഫ്യൂഷൻ കോമഡിയിലൂടെ വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ ചിരി പകരുകയാണ് ചിത്രം. മലയാളികളെ ഏറെ ചിരിപ്പിച്ച റാഫിയുടെതാണ് തിരക്കഥ. സംവിധാനം ഹരിദാസ്. സത്യസന്ധനായ കള്ളനായി എത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. കെആര്‍ ജയകുമാര്‍, ബിജു എംപി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഹരിശങ്കറും റിമി ടോമിയും ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പോഡുത്താസ്, കോ ഡയറക്ടര്‍ ഋഷി ഹരിദാസ്. ചീഫ് അസോ. ഡയറക്ടര്‍: റിയാസ് ബഷീര്‍, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റില്‍സ്: മോഹന്‍ സുരഭി, ഡിസൈന്‍: ഫോറെസ്റ്റ് ഓള്‍ വേദര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സും വണ്‍ ഡേ ഫിലിംസും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News