കോവിഡ് വില്ലൻ; ദുൽഖറിന്റെ അടുത്ത ചിത്രവും മാറ്റി
ചിത്രം ജനുവരി 28ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ ആദ്യമറിയിച്ചിരുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുൽഖർ സൽമാൻ നായകനാവുന്ന റോഷൻ ആൻഡ്രൂസ് ചിത്രം 'സല്യൂട്ട്' റിലീസ് മാറ്റിയിരുന്നു. ഇപ്പോഴിതാ ദുൽഖർ നിർമിക്കുന്ന 'ഉപചാര പൂർവം ഗുണ്ട ജയൻ' റിലീസ് മാറ്റിയിരിക്കുന്നു. ചിത്രം ജനുവരി 28ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ ആദ്യമറിയിച്ചിരുന്നത്.
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു. സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്. രാജേഷ് വർമ്മയുടേതാണ് തിരക്കഥ. സിജു വിൽസൺ, ശബരീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ദുൽഖറിന്റെ വേഫറെർ ഫിലിംസിനൊപ്പം മൈഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെബാബ് ആനിക്കാടും നിർമ്മാണ പങ്കാളിയാണ്. വേഫെയർ ഫിലിംസ് തന്നെയാണ് ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്തിരിക്കുന്നത്.