കാട് കാക്കാന്‍ 'ഷേര്‍ണി': വിദ്യാ ബാലന്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്
വിദ്യാ ബാലൻ ഫോറസ്റ്റ് ഓഫീസറായി വേഷമിടുന്ന ചിത്രം അടുത്ത മാസം ആമസോൺ പ്രൈമിലൂടെയാണ് എത്തുന്നത്
Update: 2021-05-31 12:35 GMT
വിദ്യാ ബാലൻ പ്രധാനകഥാപാത്രമായി വരുന്ന ബോളിവുഡ് ചിത്രം ഷേർണിയുടെ ടീസർ പുറത്ത് വന്നു. വിദ്യാ ബാലൻ ഫോറസ്റ്റ് ഓഫീസറായി വേഷമിടുന്ന ചിത്രം അടുത്ത മാസം ആമസോൺ പ്രൈമിലൂടെയാണ് എത്തുന്നത്.
ചിത്രത്തിന്റെ മുപ്പത് സെക്കൻഡ് ടീസറാണ് പുറത്ത് വന്നത്. എത്ര നിബിഡമായ വനമായാലും, സിംഹം അതിന്റെ വഴി കണ്ടെത്തുമെന്ന ചിത്രത്തിലെ ഡയലോഗാണ് ടീസറിലുള്ളത്. ആസ്ത ടികു കഥയും തിരക്കഥയും എഴുതിയ ചിത്രം ഒരുക്കിയിരിക്കുന്നത് അമിത് മസൂർകർ ആണ്.
മധ്യപ്രദേശിലെ കാടുകളിലായിരുന്നു ഷേർണിയുടെ ചിത്രീകരണം. വിജയ് റാസ്, നീരജ് കാബി, ഷാറദ് സക്സേന, മുകുൾ ഛദ്ദ, ഇലാ അർജുൻ, ബിർജേന്ദ്ര കല, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ജൂൺ രണ്ടിന് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വരും.