'പാര്‍ട്ടിയില്ലേ പുഷ്പാ' എന്ന് ജൂനിയര്‍ എന്‍ടിആര്‍; മറുപടിയുമായി അല്ലു അര്‍ജുന്‍

ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനാശംസയും അല്ലു അര്‍ജുന്‍റെ പ്രതികരണവും ട്വിറ്ററില്‍ വൈറലായി.

Update: 2023-04-09 07:04 GMT
junior ntr birth day wishes to allu arjun
AddThis Website Tools
Advertising

തെലുങ്കിലെ സൂപ്പര്‍താരം അല്ലു അര്‍ജുന്‍റെ പിറന്നാളായിരുന്നു ഇന്നലെ. നിരവധി പേര്‍ താരത്തിനു ജന്മദിനാശംസകള്‍ നേര്‍ന്നു. ജൂനിയര്‍ എന്‍ടിആറിന്‍റെ ആശംസയും അല്ലു അര്‍ജുന്‍റെ പ്രതികരണവും ട്വിറ്ററില്‍ വൈറലായി.

'സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു' എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ ട്വീറ്റ് ചെയ്തത്. 'മനോഹരമായ ആശംസയ്ക്ക് നന്ദി, ഊഷ്മള ആലിംഗനം' എന്നാണ് അല്ലു അര്‍ജുന്‍റെ മറുപടി. 'ആലിംഗനം മാത്രമേ ഉള്ളൂ? പാർട്ടി ഇല്ലേ പുഷ്പാ' എന്നായിരുന്നു എന്‍ടിആറിന്‍റെ മറുചോദ്യം. 'ഞാന്‍ വരുന്നൂ' എന്ന് അല്ലു അര്‍ജുന്‍ മറുപടി നല്‍കി.

പുഷ്പ എന്ന ചിത്രത്തിൽ വില്ലനായ ഫഹദ് ഫാസിലിന്റെ കഥാപാത്രം നായകനായ അല്ലു അര്‍ജുന്‍റെ പുഷ്പരാജ് എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യമാണ് പാർട്ടി ലേദാ പുഷ്പാ (പാർട്ടി ഇല്ലേ പുഷ്പാ) എന്നത്. പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ ദ റൂളിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സിനിമയുടെ പ്രൊമോ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പുഷ്പ തിരുപ്പതി ജയിലില്‍ നിന്ന് രക്ഷപ്പെട്ടെന്ന വാര്‍ത്തയോടെയാണ് വീഡിയോ തുടങ്ങുന്നത്. പൊലീസിന്‍റെ വെടിയേറ്റ പുഷ്പ എവിടെയെന്ന ചോദ്യമുയര്‍ത്തി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. ഒടുവില്‍ കാട്ടിലെ ക്യാമറയില്‍ പതിഞ്ഞ പുഷ്പയുടെ ദൃശ്യങ്ങള്‍ ജനങ്ങള്‍ കാണുന്നു.

രശ്മികയാണ് സിനിമയിലെ നായിക. ബന്‍വര്‍ സിങ് ഷെഖാവത്ത് എന്ന ഐ.പി.എസ് ഓഫീസറായി വില്ലന്‍ വേഷത്തില്‍ ഫഹദ് ഫാസിലെത്തും. മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മാണം. സുകുമാര്‍ ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് എന്നാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News