നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനുമെതിരെ കേസെടുത്ത് പൊലീസ്

കേസിനെ കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

Update: 2022-03-22 10:21 GMT
Editor : abs | By : Web Desk
Advertising

ചെന്നൈ: തെന്നിന്ത്യൻ നടി നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും പ്രൊഡക്ഷൻ കമ്പനി റൗഡി പിക്‌ചേഴ്‌സിനെതിരെ കേസെടുത്ത് പൊലീസ്. റൗഡികളെയും റൗഡിസത്തെയും പ്രോത്സാഹിപ്പിക്കുന്ന പേരാണ് നിർമ്മാണക്കമ്പനിയുടേത് എന്നാരോപിച്ച് സാമൂഹ്യപ്രവർത്തകനായ കണ്ണൻ എന്നയാളാണ് പരാതി നൽകിയത്. കമ്പനി നിരോധിക്കണമെന്നും നയൻതാരയെയും വിഘ്‌നേഷ് ശിവനെയും അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് സിനിമാമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തിൽ റൗഡി പിക്‌ചേഴ്‌സ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം പെബ്ൾസ്, റോക്കി എന്നീ ചിത്രങ്ങളാണ് റൗഡി പിക്‌ചേഴ്‌സ് നിർമിച്ചിരുന്നത്. രണ്ടു സിനിമകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കർ പട്ടികയിൽ ഇടംപിടിച്ച സിനിമയാണ് പെബ്ൾസ്. 


വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത്, നയൻതാര നായികയായി അഭിനയിച്ച 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ വിജയത്തെ തുടർന്നാണ് നിർമാണക്കമ്പനിക്ക് റൗഡി പിക്ചേഴ്സ് എന്ന് പേരിട്ടത്. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായകൻ. ഈ സിനിമാ ലൊക്കേഷനിൽ വച്ചാണ് ഇരുവരും തമ്മിൽ അടുത്തത്.

അജിത് നായകനാകുന്ന എകെ 62 എന്ന ചിത്രമാണ് റൗഡി പിക്‌ചേഴ്‌സിന്റെ അടുത്ത പ്രൊജക്ട്. വിശ്വാസം എന്ന ചിത്രത്തിനു ശേഷം അജിതും നയൻസും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സിനിമയുടെ പ്രഖ്യാപനം വലിയ ആഘോഷമായാണ് നടന്നിരുന്നത്. ചടങ്ങുകൾക്കെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു. 



അതിനിടെ, നയൻതാര, സാമന്ത, വിജയ് സേതുപതി എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച റൊമാന്റിക് ചിത്രം കാതുവാക്കുള രണ്ടു കാതൽ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ 28ന് തിയേറ്റർ റിലീസുണ്ടാകുമെന്നാണ് വാർത്തകൾ. ചിത്രം ഒരുക്കിയത് വിഘ്നേഷ് ശിവനാണ്. തിരക്കുകൾ ഒഴിഞ്ഞാൽ ഉടൻ വിവാഹം എന്നാണ് വിവാഹം സംബന്ധിച്ച് വിഘ്നേഷ് ഈയിടെ പറഞ്ഞിരുന്നത്. 

Summary: Police have registered a case against Rowdy Pictures, the production company of South Indian actress Nayanthara and Vignesh Sivan. Kannan, a social activist, had lodged a complaint alleging that the construction company's name was promoting bullying. The complaint seeks a ban on the company and the arrest of Nayanthara and Vighnesh Sivan. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News