''ഞങ്ങളുടെ വലിയ സന്തോഷം''; കുഞ്ഞതിഥിയെ സ്വാഗതം ചെയ്ത് പ്രിയങ്കയും നിക്കും

ആറ് മാസത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകൻ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്

Update: 2022-01-22 02:58 GMT
Editor : ijas
ഞങ്ങളുടെ വലിയ സന്തോഷം; കുഞ്ഞതിഥിയെ സ്വാഗതം ചെയ്ത് പ്രിയങ്കയും നിക്കും
AddThis Website Tools
Advertising

ബോളിവുഡ് നടി പ്രിയങ്ക ചോപ്രക്കും ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനാസിനും കുഞ്ഞ് ജനിച്ചു. വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. പ്രിയങ്ക ചോപ്ര തന്നെയാണ് കുഞ്ഞ് ജനിച്ച കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. കുടുംബമായിരിക്കുന്ന ഈ സന്തോഷ വേളയില്‍ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും താരം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.

ആറ് മാസത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകൻ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്താവിനൊപ്പം യുഎസിലാണ് നിലവില്‍ പ്രിയങ്ക ചോപ്രയുടെ താമസം.

കീനു റീവ്സ് അഭിനയിച്ച ദി മാട്രിക്സ് റിസറക്ഷൻസിൽ സതി എന്ന കഥാപാത്രത്തെ പ്രിയങ്ക അടുത്തിടെ അവതരിപ്പിച്ചിരുന്നു. സിറ്റാഡല്‍ സീരീസാണ് പ്രിയങ്കയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയ്ക്ക് വേണ്ടി പാട്രിക് മോറനും റുസ്സോ സഹോദരന്മാരും ചേർന്നാണ് അമേരിക്കൻ ഷോ നിർമിച്ചത്.

ബോളിവുഡില്‍ വാടക ഗര്‍ഭധാരണം ഇതാദ്യമായല്ല നടക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരമായ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും 2013ല്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ആണ്‍കുഞ്ഞു പിറക്കുന്നത്. ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും 2011 ല്‍ IVF വാടക ഗര്‍ഭധാരണത്തിലൂടെയാണ് ആസാദ് റാവു ജനിക്കുന്നത്. പ്രീതി സിന്‍റ-ജീന്‍ ഗുഡ് ഇനഫ് ദമ്പതികള്‍ക്കും വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞ് ജനിച്ചത്. കൂടാതെ ഫറാ ഖാന്‍, കരണ്‍ ജോഹര്‍, സണ്ണി ലിയോണ്‍, സൊഹൈല്‍ ഖാന്‍, തുഷാര്‍ കപൂര്‍, ഏക്ത കപൂര്‍ എന്നിവരും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയവരാണ്. ബോളിവുഡ് ഡയറക്ടറും കോറിയോഗ്രാഫറുമായ ഫറാ ഖാന്‍, തുഷാര്‍ കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരും വാടകഗര്‍ഭധാരണത്തിലൂടെ അച്ഛനും അമ്മയും ആയവരാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News