കങ്കണ ആലിയയെ അന്യായമായി ടാര്‍ഗറ്റ് ചെയ്തു; അതുകൊണ്ടാണ് കൂടെ നിന്നതെന്ന് രണ്‍ദീപ് ഹൂഡ

കങ്കണ ആലിയയെ ലക്ഷ്യം വച്ചപ്പോള്‍ താന്‍ എന്തിനാണ് ഹൈവേ സഹതാരത്തെ പ്രതിരോധിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രണ്‍ദീപ്

Update: 2024-04-03 07:54 GMT
Editor : Jaisy Thomas | By : Web Desk
Randeep Hooda supported Alia Bhatt in 2019
AddThis Website Tools
Advertising

മുംബൈ: ആലിയ ഭട്ടിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും നിരന്തരം വിമര്‍ശനമുന്നയിക്കുകയും ചെയ്യുന്ന നടിയാണ് കങ്കണ റണാവത്ത്. ആലിയ ഒരു സാധാരണ നടി മാത്രമാണെന്നായിരുന്നു കങ്കണ 2019ല്‍ പറഞ്ഞത്. അന്ന് നടന്‍ രണ്‍ദീപ് ഹൂഡ ആലിയയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കങ്കണ ആലിയയെ ലക്ഷ്യം വച്ചപ്പോള്‍ താന്‍ എന്തിനാണ് ഹൈവേ സഹതാരത്തെ പ്രതിരോധിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രണ്‍ദീപ്. യുട്യൂബ് സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍. 2014ല്‍ പുറത്തിറങ്ങിയ ഇംതിയാസ് അലി ചിത്രം ഹൈവേയില്‍ ആലിയയും രണ്‍ദീപും ഒരുമിച്ച് അഭിനയിച്ചിരുന്നു.

താനും ആലിയയുമായി ഒരു ആത്മീയ ബന്ധമാണുള്ളതെന്നാണ് രണ്‍ദീപ് പറയുന്നത്.'' “ഹൈവേയുടെ ചിത്രീകരണത്തിനിടയില്‍ ആലിയയുമായി എനിക്ക് ഒരു ആത്മീയ ബന്ധം ഉടലെടുത്തു. അവൾക്കും അങ്ങനെ തന്നെയാണോ എന്ന് എനിക്കറിയില്ല. അത് അവളുടെ ഇഷ്ടമാണ്. എനിക്ക് എനിക്കുവേണ്ടി മാത്രമേ സംസാരിക്കാൻ കഴിയൂ. അവൾ എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതായി ഞാൻ കണ്ടു. ആലിയയെ (കങ്കണ റണാവത്ത്) അന്യായമായി ടാർഗെറ്റുചെയ്‌തതിനാലാണ് ഞാൻ ആലിയയ്‌ക്കായി ആത്മാർഥമായി നിലകൊണ്ടത്.ഈ ഇൻഡസ്ട്രിയിൽ നിന്ന് നിങ്ങൾക്ക് ഒരുപാട് കിട്ടിയെന്ന് ഞാൻ കരുതുന്നുണ്ടെങ്കിലും, നിങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് തോന്നുന്ന കാര്യങ്ങളിൽ നിങ്ങളുടെ സഹ അഭിനേതാക്കളെയോ സഹപ്രവർത്തകരെയോ ടാർഗെറ്റുചെയ്യുന്നത് അനുചിതമാണ്.എനിക്ക് അത് ചെയ്യണമെന്ന് തോന്നി (ആലിയയെ പ്രതിരോധിക്കുക) ഞാൻ അത് ചെയ്തു. ഞാൻ അതിനെക്കുറിച്ച് ഇത്ര ആഴത്തിൽ ചിന്തിച്ചിട്ടില്ല'' രണ്‍ദീപ് വിശദീകരിച്ചു.

'ഗല്ലി ബോയ്' റിലീസ് ചെയ്ത സമയത്താണ് കങ്കണ ആലിയയുടെ അഭിനയത്തെ പരിഹസിച്ച് സംസാരിച്ചത്. ഗല്ലി ബോയിയിലെ ആലിയയുടെ പ്രകടനം സാധാരണ പ്രകടനം മാത്രമാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം. ആ സമയത്ത് ബോളിവുഡ് ലൈഫ് എന്ന വെബ്സൈറ്റ് നടത്തിയ 2019ലെ മികച്ച നടിയെ തെരഞ്ഞെടുക്കാനുള്ള സര്‍വെയില്‍ മണികര്‍ണികയിലെ അഭിനയത്തിന് കങ്കണക്ക് 37 ശതമാനം വോട്ടും ആലിയക്ക് 33 ശതമാനം വോട്ടും ലഭിച്ചിരുന്നു. ഇതിനെക്കുറിച്ച് കങ്കണയുടെ പ്രതികരണം തേടിയപ്പോള്‍ ''എനിക്ക് നാണക്കേട് തോന്നുന്നു. തോല്‍പ്പിക്കാന്‍ പാകത്തില്‍ ഗല്ലി ബോയിയില്‍ എന്തു പ്രകടനമാണ് ആലിയ കാഴ്ച വച്ചത്. തുറന്നു സംസാരിക്കുന്ന പെണ്‍കുട്ടി, ബോളിവുഡിൻ്റെ തീപ്പൊരി പെൺകുട്ടി, സ്ത്രീ ശാക്തീകരണം, നല്ല അഭിനയം..ഈ നാണക്കേടില്‍ നിന്നും ദയവായി എന്നെ ഒഴിവാക്കൂ'' എന്നായിരുന്നു നടി പറഞ്ഞത്.

 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News