'തുടക്കം മുതൽ ഒടുക്കം വരെ ഒരുപോലെ, ഇതൊക്കെ ഒരു പാട്ടാണോ?': 'ഊ ആണ്ടവാ'യ്‌ക്കെതിരെ എൽ.ആർ ഈശ്വരി

2022ൽ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങളിലൊന്നാണ് 'ഊ ആണ്ടവാ'

Update: 2023-03-09 16:26 GMT
Singer LR Eswari Said against Oo Antava Song
AddThis Website Tools
Advertising

സാമന്ത തകർത്താടിയ ഊ ആണ്ടവാ എന്ന ഗാനത്തിനെതിരെ പ്രശസ്ത ഗായിക എൽ.ആർ ഈശ്വരി. പാട്ടിന് തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഈണമാണെന്നും ഇതൊക്കെ ഒരു പാട്ടാണോ എന്നും ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ വിമർശിച്ചു.

അടുത്ത കാലത്തായി വരുന്ന പാട്ടുകളൊന്നും ഇഷ്ടപ്പെടുന്നില്ല. ഈയടുത്താണ് ഊ ആണ്ടവാ എന്ന പാട്ട് കേട്ടത്. അതൊക്കെ ഒരു പാട്ടാണോ? തുടക്കം മുതൽ ഒടുക്കം വരെ ഒരുപോലെ. സംഗീതസംവിധായകർ പറയുന്ന പോലെ പാടുന്നു എന്നല്ലാതെ ഇപ്പോഴത്തെ ഗായകർക്ക് ഒന്നുമറിയില്ല. ഈശ്വരി പറഞ്ഞു.

പണ്ടത്തെ ഗാനങ്ങൾക്ക് ഇന്നും ആരാധകരുള്ളതിന് വ്യക്തമായ കാരണമുണ്ടെന്ന് കൂട്ടിച്ചേർത്ത ഈശ്വരി താനാണ് പാടിയിരുന്നതെങ്കിൽ ഊ ആണ്ടവായുടെ റേഞ്ച് തന്നെ മാറുമായിരുന്നുവെന്നും പറഞ്ഞു.

അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിലെ ഗാനമാണ് 'ഊ ആണ്ടവാ'. യൂട്യൂബിൽ ഇതുവരെ 344 മില്യൺ ആളുകളാണ് പാട്ട് കണ്ടത്. 2022ൽ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങളിലൊന്നാണ് ഊ ആണ്ടവാ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News