അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും

നതാലി അല്‍വാരസ് മെസന്‍റ സംവിധാനം ചെയ്ത ക്ലാര സോളയാണ് ഉദ്ഘാടന ചിത്രം

Update: 2022-07-16 02:52 GMT
Editor : ijas
Advertising

കോഴിക്കോട്: മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 24 വനിതാ സംവിധായകരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കേരള ചലച്ചിത്ര അക്കാദമി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളില്‍ സംഘടിപ്പിക്കുന്ന മുന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 ന് കൈരളി തിയേറ്ററിലാണ് ഉദ്ഘാടന ചടങ്ങ്. നതാലി അല്‍വാരസ് മെസന്‍റ സംവിധാനം ചെയ്ത ക്ലാര സോളയാണ് ഉദ്ഘാടന ചിത്രം. ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗങ്ങളിലായി 24 വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

Full View

ഓണ്‍ലൈനിലും നേരിട്ടും മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നടന്നു വരികയാണ്. കോഴിക്കോട് ജന്മദേശവും പ്രധാന പ്രവര്‍ത്തനമേഖലയുമായ അഭിനേത്രികളെ മന്ത്രിയും വിശിഷ്ടാതിഥികളും ചേര്‍ന്ന് ചടങ്ങില്‍ ആദരിക്കും. രാവിലെ 10 മണി മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും. സാംസ്കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായാണ് വനിതാ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News