വിഷുവിനോടനുബന്ധിച്ച് ജെറ്റ് എയര്‍വെയ്സ് അഞ്ച് ദിവസത്തേക്ക് പ്രത്യേക നിരക്കിളവ്
Update: 2016-05-08 03:37 GMT
വിഷുവിനോടനുബന്ധിച്ച് ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്സ് അഞ്ച് ദിവസത്തേക്ക് പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചു
വിഷുവിനോടനുബന്ധിച്ച് ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്സ് അഞ്ച് ദിവസത്തേക്ക് പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചു. ദോഹയില്‍ നിന്ന് ഇന്ത്യ, ആസിയാന്‍, സാര്‍ക്ക് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകളുടെ അടിസ്ഥാന നിരക്കില്‍ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെ പ്രീമിയര്‍, ഇക്കോണമി ക്ളാസുകളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ്. നേരിട്ടുള്ള വിമാനത്തിന് മാത്രമേ ഓഫര്‍ ബാധകമാവൂ. ദോഹയില്‍ നിന്നുള്ളവര്‍ക്ക് നാട്ടില്‍ വിഷു ആഘോഷിക്കാനുള്ള അവസരമാണ് ജെറ്റ് എയര്‍വെയ്സ് ഒരുക്കുന്നതെന്ന് കമ്പനിയുടെ ഖത്തര്‍ ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന് പറഞ്ഞു.