സൗദിയില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു

59 ശതമാനം സ്വദേശികളും ശമ്പളവര്‍ധനവ് ആവശ്യപ്പെടുന്നതായി പഠനം

Update: 2024-11-22 09:08 GMT
Advertising

ദമ്മാം: സൗദിയില്‍ പകുതിയിലധികം സ്വദേശികളും ശമ്പളവര്‍ധനവ് ആവശ്യപ്പെടുന്നതായി പഠനം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. ആഗോള ശരാശരിയുടെ ഇരട്ടി ആളുകള്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 59 ശതമാനം സൗദി ജീവനക്കാരും ശമ്പള വർദ്ധന ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ്  പഠനം വ്യക്തമാക്കുന്നത്.

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ റാജിഹി പങ്കെടുത്ത റിയാദ് ഇക്കണോമിക് ഫോറത്തിലാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തെ പൊതുമേഖലയിലെ ശരാശരി വേതനം സ്വകാര്യമേഖലയിലുള്ളതിനേക്കാൾ 59% കൂടുതലാണെന്നിരിക്കെയാണ് ആവശ്യം. സൗദി ഓർഗനൈസേഷനുകളിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് തൊഴിൽ ജീവിത നിലവാരം വികസിപ്പിക്കൽ", ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് തൊഴിൽ ജീവിത നിലവാരം വികസിപ്പിക്കല്‍ എന്നീ തലക്കെട്ടുകളിലാണ് പഠനം നടത്തിയത്,

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News