സൌദിയും ജോര്‍ദാനും കരാറുകള്‍ ഒപ്പുവെച്ചു

Update: 2017-06-07 11:38 GMT
സൌദിയും ജോര്‍ദാനും കരാറുകള്‍ ഒപ്പുവെച്ചു
Advertising

സൌദി അറേബ്യയും ജോര്‍ദാനും നിരവധി കരാറുകള്‍ ഒപ്പുവെച്ചു. സല്‍മാന്‍ രാജാവിന്‍റെ ജോര്‍ദാന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് കരാര്‍ യാഥാര്‍ത്യമായത്.

സൌദി അറേബ്യയും ജോര്‍ദാനും നിരവധി കരാറുകള്‍ ഒപ്പുവെച്ചു. സല്‍മാന്‍ രാജാവിന്‍റെ ജോര്‍ദാന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് കരാര്‍ യാഥാര്‍ത്യമായത്. സൗദി​- ജോർഡാനിയൻ നിക്ഷേപ ഫണ്ടാണ്​ ഇതിൽ പ്രധാനം. ഭരണമേറ്റ ശേഷം ആദ്യമായി അമ്മാനിലെത്തിയ ​സൽമാൻ രാജാവിന് ജോർഡൻ ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ നേതൃത്വത്തില്‍ ഊശ്മള സ്വീകരണമാണ് നല്‍കിയത്.

ജോർഡ​െൻറ ഏറ്റവും വലിയ ബഹുമതിയായ അൽ ശരീഫ്​ അൽ ഹുസൈൻ ബിൻ അലി കണ്ഠാഭരണം രാജാവിന് സമ്മാനിച്ചു. അൽ റായ ചത്വരത്തിൽ ജോർഡാനിയൻ റോയൽ ഗാർഡി​െൻറ പ്രത്യേക പരേഡിലാണ്​ അബ്​ദുല്ല രാജാവ്​ബഹുമതി സമ്മാനിച്ചത്. ബുധനാഴ്ച ആരംഭിക്കുന്ന അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് സല്‍മാന്‍ രാജാവ് അമ്മാനിലെത്തിയത്. വിവിധ അറബ് ഭരണാധികാരികളും ഇതിനകം ജോര്‍ദാനിലെത്തിയിട്ടുണ്ട്.

Tags:    

Similar News