'യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയം വർഗ്ഗീയ പ്രചാരണങ്ങളെ ജനങ്ങൾ നിരാകരിച്ചതിന്റെ തെളിവ്'; ഒ.ഐ.സി.സി സൗദി

Update: 2024-11-23 15:01 GMT
Editor : Thameem CP | By : Web Desk
UDFs election victory is proof that people have rejected communal propaganda; OICC Saudi
AddThis Website Tools
Advertising

ദമ്മാം: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയം വർഗ്ഗീയ പ്രചാരണങ്ങളെ ജനങ്ങൾ നിരാകരിച്ചതിന്റെ തെളിവാണെന്ന് ഒ.ഐ.സി.സി സൗദി പ്രസിഡന്റ് ബിജു കല്ലുമല പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ബിജെപിയും സംയുക്തമായി നടത്തിയ വർഗ്ഗീയ പ്രചാരണങ്ങളെയും വ്യക്തിഹത്യകളെയും അതിജീവിച്ച് രാഹുൽ മാങ്കൂട്ടവും പ്രിയങ്കാ ഗാന്ധിയും നേടിയ മികച്ച ഭൂരിപക്ഷം ഇടത്-ബി ജെ പി മുന്നണികൾക്ക് പാലക്കാട്ടേയും വയനാട്ടിലെയും ജനങ്ങൾ നൽകിയ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കരയിൽ ഇടത് മുന്നണിയുടെ ഭൂരിപക്ഷം കുറയുകയും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന്റെ ഭൂരിപക്ഷം കൂട്ടുകയും ചെയ്തത് പിണറായി ഭരണത്തോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധവും വിയോജിപ്പുമാണ് കാണിക്കുന്നത്, എല്ലാ കുപ്രചാരണങ്ങളയും തള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കനുകൂലമായി വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരെ ഓഐസിസി സൗദി നാഷണൽ കമ്മറ്റിക്കുവേണ്ടി അഭിനന്ദനവും നന്ദിയും അറിയിക്കുന്നതായും ബിജു കല്ലുമല പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

Web Desk

By - Web Desk

contributor

Similar News