സൌദി ആഭ്യന്തര മന്ത്രാലയം നല്‍കുന്ന സുരക്ഷ അറിയിപ്പുകള്‍ ഇനിമുതല്‍ അബ്ശിര്‍ വഴി അറിയാം

Update: 2017-07-09 04:48 GMT
Editor : admin
സൌദി ആഭ്യന്തര മന്ത്രാലയം നല്‍കുന്ന സുരക്ഷ അറിയിപ്പുകള്‍ ഇനിമുതല്‍ അബ്ശിര്‍ വഴി അറിയാം
Advertising

സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കിവരുന്നതിന്‍െറ തുടര്‍ച്ചയാണ് പുതിയ സേവനമെന്ന് ദേശീയ ....

സൌദി ആഭ്യന്തര മന്ത്രാലയം നല്‍കുന്ന സുരക്ഷ അറിയിപ്പുകള്‍ ഇനിമുതല്‍ അബ്ശിര്‍ ഓണ്‍ലൈന്‍ സംവിധാനം വഴി അറിയാം. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പദ്ധതി ആരംഭിച്ചത്.

പാസ്പോര്‍ട്ട് വകുപ്പിന് കീഴില്‍ രേഖപ്പെടുത്തിയ സുരക്ഷ അറിപ്പുകള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അറിയാന്‍ സാധിക്കുക ലക്ഷ്യമിട്ടാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കിവരുന്നതിന്‍െറ തുടര്‍ച്ചയാണ് പുതിയ സേവനമെന്ന് ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ മേധാവി കേണല്‍ ഡോ. ത്വാരിഖ് ബിന്‍ അബ്ദുല്ല ശദ്ദി പറഞ്ഞു. അബ്ശിര്‍ പേര് റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഏഴ് ദശലക്ഷം കവിഞ്ഞതായും അദ്ദേഹം പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News