ഗള്‍ഫ് സാമ്പത്തികരംഗം വളര്‍ച്ചയിലെന്ന് ഐഎംഎഫ്

Update: 2017-07-13 16:52 GMT
Editor : Subin
ഗള്‍ഫ് സാമ്പത്തികരംഗം വളര്‍ച്ചയിലെന്ന് ഐഎംഎഫ്
Advertising

നടപ്പു നാമ്പത്തിക വര്‍ഷം ഒന്ന് ദശാംശം രണ്ട് ശതമാനവും അടുത്ത വര്‍ഷം രണ്ട് ശതമാനത്തിന് മുകളിലും വളര്‍ച്ച നിരക്ക് രേഖപ്പെടുത്തുമെന്ന് ഐ.എം.എഫ് മാനേജിംങ് ഡയറക്ടര്‍ ക്രിസ്റ്റ്രന്‍ ലഗാര്‍ഡെ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക രംഗം വളര്‍ച്ചയുടെ ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര നാണയ നിധി അഭിപ്രായപ്പെട്ടു. നടപ്പു നാമ്പത്തിക വര്‍ഷം ഒന്ന് ദശാംശം രണ്ട് ശതമാനവും അടുത്ത വര്‍ഷം രണ്ട് ശതമാനത്തിന് മുകളിലും വളര്‍ച്ച നിരക്ക് രേഖപ്പെടുത്തുമെന്ന് ഐ.എം.എഫ് മാനേജിംങ് ഡയറക്ടര്‍ ക്രിസ്റ്റ്രന്‍ ലഗാര്‍ഡെ (CHRISTINE LAGARDE) പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്ന സാമ്പത്തിക പരിശ്കാരങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും അവര്‍ വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും സംയുക്ത വാര്‍ഷിക സമ്മേളനം ഐ.എം.എഫ് മാനേജിംങ് ഡയറക്ടറുടെ സാനിധ്യത്തില്‍ റിയാദില്‍ ചേര്‍ന്നു. എണ്ണ ഇതര മേഖലയെ ലക്ഷ്യമാക്കി ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് ക്രിസ്റ്റന്‍ ലഗാര്‍ഡെ പറഞ്ഞു. ഗുണകരമായ മാറ്റങ്ങള്‍ക്ക് ഇതു കാരണമാവും.

സമൂഹ്യസാമ്പത്തിക രംഗത്തെ പരിശ്കരണം ലക്ഷ്യമാക്കി സൗദി പ്രഖ്യാപിച്ച വിഷന്‍ 2030 വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ പറഞ്ഞു. സൗദിയുടെ പൊതുകടം കുറക്കുന്നതിനായി ബോണ്ടു വില്‍പ്പനയോടൊപ്പം ഇതര നടപടികളും കൈക്കൊള്ളുമെന്ന് ധനമന്ത്രി ഡോ.ഇബ്രാഹിം അസ്സാഫ് പറഞ്ഞു. സൗദി അറേബ്യയുടെ സാമ്പത്തിക രംഗം ഈ വര്‍ഷം 1.2 ശതമാനവും അടുത്ത വര്‍ഷം രണ്ടു ശതമാനവും വളര്‍ച്ച നേടുമെന്നും അദ്ദേഹം പറഞ്ഞു. സൗദി ധനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജിസിസി സെക്രട്ടറി ജനറല്‍ ഡോ.അബ്ദുല്‍ ലത്തീഫ് അസ്സയ്യാനിയും അംഗ രാജ്യങ്ങളിലെ ധനമന്ത്രിമാരും ബാങ്ക് ഗവര്‍ണ്ണര്‍മാരും പങ്കെടുത്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News