ഉച്ച വെയിലിലെ ജോലി നിരോധം ഇന്ന് അവസാനിക്കുമെന്ന് സൌദി
ജൂൺ 15 നാണ് ഉച്ചക്കുള്ള ജോലിക്ക് നിരോധം ഏര്‍പ്പെടുത്തിയത്
ഉച്ച വെയിലിലെ ജോലി നിരോധം ഇന്ന് അവസാനിക്കുമെന്ന് സൌദി തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം. ജൂൺ 15 നാണ് ഉച്ചക്കുള്ള ജോലിക്ക് നിരോധം ഏര്‍പ്പെടുത്തിയത്. ചൂട് ശക്തമായ സാഹചര്യത്തിലായിരുന്നു ജോലിയിലെ നിയന്ത്രണം.
ഉച്ചക്ക്12 മുതൽ മൂന്ന്വരെയായിരുന്നു തുറസ്സായ സ്ഥലങ്ങളിൽ ജോലിക്കുള്ള നിരോധം. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനം. നിയമം പാലിച്ച എല്ലാ സ്ഥാപനങ്ങൾക്കും തൊഴിൽ മന്ത്രാലയം നന്ദി പറഞ്ഞു. തൊഴിലാളികൾക്ക്സുരക്ഷിതമായ തൊഴിൽ സാഹചര്യമുണ്ടാക്കാനാണ് ശ്രമം. ഉൽപാദനം വർധിപ്പിക്കുവാനും ഇത് സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വിവിധ മേഖലകളിൽ ഉച്ചവെയിൽ നിരോധം ലംഘിച്ച തൊഴിലാളികളെ അധികൃതർ പിടികൂടിയിരുന്നു. ഇവരെ ജോലിക്ക് നിയമിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം 50 ഡിഗ്രിയോളമെത്തിയിരുന്നു ചൂട്. 35 ഡിഗ്രിയിലേറെയുണ്ട് നിലവിലെ ചൂട്.