ഷാര്‍ജ പുസ്തകമേളയില്‍ നിന്നും 45 ലക്ഷം ദിര്‍ഹത്തിന് പുസ്തകം വാങ്ങാന്‍ ഷാർജാ സുൽത്താന്റെ നിർദ്ദേശം

Update: 2018-04-12 00:10 GMT
Editor : Jaisy
Advertising

ഷാർജയിലെമ്പാടുമുള്ള വായനശാലകളിൽ ഈ തുക കൊണ്ട്​ പുസ്തകങ്ങൾ വാങ്ങി വിതരണം ചെയ്യും

അക്ഷര സ്നേഹികൾക്കും പ്രസാധകർക്കും എഴുത്തുകാർക്കും വായനക്കാർക്കും ഒരുപോലെ ആഹ്ലാദവും ആവേശവും പകർന്ന്​ ഷാർജാ സുൽത്താന്റെ പുതിയ നിർദ്ദേശം. എമി​റേറ്റിനെ യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമാക്കി പരിവർത്തിപ്പിച്ച സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസിമി 45 ലക്ഷം ദിർഹത്തിന്​ മേളയിൽ നിന്ന്​ പുസ്തകങ്ങൾ വാങ്ങാൻ നിർദ്ദേശം നൽകി.

Full View

ഷാർജയിലെമ്പാടുമുള്ള വായനശാലകളിൽ ഈ തുക കൊണ്ട്​ പുസ്തകങ്ങൾ വാങ്ങി വിതരണം ചെയ്യും. പൊതുസ്ഥാപനങ്ങളിൽ വിവര വിനിമയത്തിനും വിജ്ഞാന പ്രചരണത്തിനും പുതിയ വിഭവങ്ങളും സ്രോതസ്സുകളും ഒരുക്കണമെന്ന ഷാർജാ സുൽത്താന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ്​ തീരുമാനം.

ഗവേഷകർക്കും ബുദ്ധിജീവികൾക്കും മുതൽ സ്കൂൾ,കോളജ്​ വിദ്യാർഥികൾക്കു വരെ ഗുണകരമാകുന്ന രീതിയൽ ലൈബ്രറികൾ പുതിയ പുസ്തകങ്ങളാൽ സമ്പന്നമാകും. ഷാർജ ബുക്​ അതോറിറ്റി മേൽനോട്ടം വഹിക്കുന്ന ഷാർജയിലെ പൊതുവായനശാലകളും ലൈബ്രറികളും നിലവാരവും വൈവിധ്യവുമുള്ള പുസ്തകങ്ങളും ആനുകാലികങ്ങളുടെ ആർകൈവുകളും കൊണ്ട്​ നേരത്തേ തന്നെ ശ്രദ്ധേയമാണ്​. ലൈബ്രറികളെ ശക്​തിപ്പെടുത്താനുള്ള ഷാർജ ഭരണാധികാരിയുടെ നീക്കത്തിന്​ രാജ്യത്തിനകത്തും പുറത്തും നിന്ന്​ വൻ പിന്തുണയാണ്​ ലഭിക്കുന്നത്​.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News