അഞ്ചു വര്‍ഷത്തിനകം ദുബൈയില്‍ ടാക്സികളുടെ എണ്ണം 40 % വര്‍ധിപ്പിക്കും

Update: 2018-04-16 05:57 GMT
Editor : Jaisy
അഞ്ചു വര്‍ഷത്തിനകം ദുബൈയില്‍ ടാക്സികളുടെ എണ്ണം 40 % വര്‍ധിപ്പിക്കും
Advertising

പൊതുഗതാഗതരംഗത്ത് ഈ കാലയളവില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അതോറിറ്റി അംഗീകാരം നല്‍കി

Full View

അടുത്ത അഞ്ചു വര്‍ഷത്തിനകം ദുബൈയില്‍ ടാക്സികളുടെ എണ്ണം 40 ശതമാനം വര്‍ധിപ്പിക്കും. ദുബൈ ടാക്സി കോര്‍പറേഷന് കീഴിലുള്ള ടാക്സികളുടെ എണ്ണം ഏഴായിരമായി ഉയര്‍ത്താനും ആര്‍ടിഎയുടെ പഞ്ചവല്‍സര പദ്ധതി ലക്ഷ്യമിടുന്നു. പൊതുഗതാഗതരംഗത്ത് ഈ കാലയളവില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അതോറിറ്റി അംഗീകാരം നല്‍കി.

എക്സ്പോ 2020 മുന്നോടിയായി നഗരത്തില്‍ ജനപെരുപ്പം വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് യാത്രാസംവിധാനങ്ങള്‍ വിപുലമാക്കാനാണ് ആര്‍ ടി എ ലക്ഷ്യമിടുന്നത്. ഇത് ഘട്ടംഘട്ടമായി 7000 ആക്കും. ലിമൂസിനുകളുടെ എണ്ണം 113ല്‍ നിന്ന് 500 ആക്കും. ടാക്സികളില്‍ പകുതിയും അന്തരീക്ഷ മലിനീകരണം കുറക്കുന്ന ഹൈബ്രിഡ് ആക്കി മാറ്റും. ഓരോ വര്‍ഷവും പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹനങ്ങള്‍ ഒഴിവാക്കേണ്ടിവരും. ഒഴിവാക്കപ്പെടുന്ന വാഹനങ്ങളുടെ എണ്ണം 145ല്‍ നിന്ന് 2021ഓടെ 2280 ആയി ഉയരും.

സ്കൂള്‍ ഗതാഗത സംവിധാനം നവീകരിക്കാനും ആര്‍.ടി.എക്ക് പദ്ധതിയുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് എല്ലാ കുട്ടികളെയും പൊതുവാഹനങ്ങളില്‍ സ്കൂളുകളില്‍ എത്താന്‍ പ്രോത്സാഹിപ്പിക്കും. ഉയര്‍ന്ന സുരക്ഷാസംവിധാനങ്ങളുള്ള പരിസ്ഥിതി സൗഹൃദ ബസുകള്‍ രംഗത്തിറക്കുന്നുണ്ട്. ഇത്തരം 117 ബസുകളാണ് ഇതുവരെയുള്ളത്. ഇതിന്റെ എണ്ണം 2021ഓടെ 650 ആയി ഉയര്‍ത്തുമെന്നും ആര്‍ടിഎ അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News