അവശരായവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ 15,000 വീല്‍ചെയറുകള്‍
ഇതൊടൊപ്പം 521 എണ്ണം വാടകക്ക് നൽകാനും സംവിധാനിച്ചിട്ടുണ്ടെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു
തീര്‍ഥാടകര്‍ക്ക് പ്രയാസ രഹിതമായി ഉംറ നിര്‍വഹിക്കാന്‍ മികച്ച സൌകര്യങ്ങളാണ് മസ്ജിദുല്‍ ഹറാമില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി പ്രായം കൂടിയവരും അവശരുമായവർക്ക് റമദാനിൽ ഉംറ കർമങ്ങൾ ആശ്വാസത്തോടെ നിർവഹിക്കാൻ പതിനയ്യായിരം വീൽചെയറുകളാണ് ഇരുഹറം കാര്യാലയം ഒരുക്കിയത്.
പ്രായം കൂടിയവരും അവശരുമായവർക്ക് ആശ്വാസത്തോടെ കര്‍മങ്ങള്‍ നീര്‍വഹിക്കുന്നതിനാണ് മസ്ജിദുല്‍ ഹറാമില്‍ പതിനഞ്ചായിരത്തോളം സൌജന്യ വില്‍ച്ചെയറുകള്‍ ഒരുക്കിയത്. ഇതൊടൊപ്പം 521 എണ്ണം വാടകക്ക് നൽകാനും സംവിധാനിച്ചിട്ടുണ്ടെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. സഅ് യ് നിര്‍വഹിക്കുന്ന മസ്അയുടെ ഒന്നാം നിലയിലാണിവ സൂക്ഷിക്കുന്നത്. സൗജന്യ വീൽചെയറുകൾ ഹറമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കും. കിങ് അബ്ദുൽ അസീസ് വഖഫിനടുത്ത് പടിഞ്ഞാറെ മുറ്റം, കിഴക്കേ മുറ്റം, ശുബൈക്ക എന്നിവിടങ്ങളിൽ വീൽചെയർവിതരണത്തിന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സഫക്കടുത്ത് ഒന്നാം നിലയിലെ ഓഫീസിൽ ഇലക്ട്രിക് വണ്ടികളുമുണ്ട്. ഇരുഹറം കാര്യാലയത്തിനു കീഴിൽ വീൽചെയറുകൾക്കായി പ്രത്യേക വകുപ്പ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഈ വകുപ്പാണ് കുറ്റമറ്റ രീതിയിൽ തീർഥാടകർക്ക് സേവനം ലഭ്യമാക്കുന്നത്. 110 പേര്‍ ഈ വകുപ്പിന് കീഴിൽ ജോലി ചെയ്യുന്നുണ്ട്. റമദാൻ, ഹജ്ജ് സീസണുകളിൽ താത്കാലിക ജോലിക്കാരെ നിയമിക്കലും പതിവാണ്. വീൽചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ത്വവാഫ് , സഅ് യ് എന്നിവ നിര്‍വഹിക്കാന്‍ ട്രാക്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത് വഴിയാണ് ഇവര്‍ സഞ്ചരിക്കുന്നതെന്ന്ഉറപ്പുവരുത്താന് ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം അനധികൃതവണ്ടികൾ പിടികൂടാനും ലൈസൻസില്ലാതെ ജോലിയിലേർപ്പെടുന്നവരെ തടയാനും ഹറമിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷകരെയും ഇരുഹറം കാര്യാലയം നിയമിച്ചിട്ടുണ്ട്.