ഗ്രാൻഡ് ഹൈപ്പറിന്റെ ഖൈത്താൻ ഔട്ട് ലെറ്റ് സെപ്റ്റംബര്‍ ഒന്നിന് തുറക്കും
കുവൈത്തിലെ എട്ടാമത്തെയും ഹൈപ്പർ മാർക്കറ്റാണ് ഖെയ്താൻ ട്രയോ മാളിൽ ഉദഘാടനം ചെയ്യപ്പെടുന്നത്
റീടൈൽ വ്യാപാര ശൃഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ ഖൈത്താൻ ഔട്ട് ലെറ്റ് സെപ്റ്റംബര്‍ ഒന്നിന് പ്രവർത്തനമാരംഭിക്കും . യുഎഇ ആസ്ഥാനമായുള്ള റീജന്‍സി ഗ്രൂപ്പിന്റെ ജിസിസിയിലെ 40 ആമത്തെയും കുവൈത്തിലെ എട്ടാമത്തെയും ഹൈപ്പർ മാർക്കറ്റാണ് ഖെയ്താൻ ട്രയോ മാളിൽ ഉദഘാടനം ചെയ്യപ്പെടുന്നത്.
റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന് വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത് . ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസിങ് എളുപ്പമാക്കും വിധം അന്താരാഷ്ട്ര നിലവാരത്തിലാണ് ഖൈത്താൻ ഷോറൂം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എണ്ണൂറോളം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യവുമുണ്ട് . ഭക്ഷ്യോത്പന്നങ്ങൾ , ഇലക്ട്രോണിക്സ് , ഗൃഹോപകരണങ്ങള്‍, ഗാർമെൻറ്സ് തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ വിഭാഗങ്ങളിലും പ്രത്യേക ഓഫറുകൾ ഉണ്ടാകും .
ശൈഖ് ദാവൂദ് സല്മാന് അസ്സബാഹ്,റീജന്‍സി ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അബൂബക്കര്‍ മുഹമ്മദ്, റീജനല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരി, ഗ്രാന്‍ഡ് ഹൈപ്പര്‍ കുവൈത്ത് ചെയര്മാന് ജാസിം മുഹമ്മദ് ഖാമിസ് അല്‍ ഷെര്‍റാഹ്, ഗ്രാന്‍ഡ് ഹൈപ്പര്‍ കുവൈത്ത് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഫത്താഹ്, സി.ഇ.ഒ മുഹമ്മദ് സുനീര്‍, ജനറല്‍ മാനേജര്‍ തെഹസീര്‍ അലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.