കുവൈത്തിൽ പുറം ജോലിക്കാര്‍ക്ക് ഇന്ന് മുതൽ നിര്‍ബന്ധ ഉച്ച വിശ്രമം

Update: 2018-05-03 05:01 GMT
കുവൈത്തിൽ പുറം ജോലിക്കാര്‍ക്ക് ഇന്ന് മുതൽ നിര്‍ബന്ധ ഉച്ച വിശ്രമം
Advertising

ഉച്ചനേരങ്ങളില്‍ ജോലി വിലക്ക് ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്ക്

കുവൈത്തിൽ പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കു ഇന്ന് മുതൽ ഉച്ചവിശ്രമം നിർബന്ധം. ജൂൺ ഒന്ന് മുതൽ ആഗസ്​റ്റ് 31 വരെയാണ് ഉച്ചനേരങ്ങളിൽ ജോലി വിലക്കുള്ളത്​. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാൻ പരിശോധക സംഘങ്ങളെ നിയോഗിച്ചതായി മാൻപവർ റിക്രൂട്മെന്റ് അതോറിറ്റി അറിയിച്ചു.

രാവിലെ 11 മണി മുതൽ വൈകീട്ട് നാലുമണിവരെ വെയിൽ ഏൽക്കുന്ന തരത്തിൽ തുറന്ന സ്​ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്. തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് ഉച്ചവിശ്രമം നിർബന്ധമാക്കിയത്. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നൽകി. നാളെ മുതൽ പ്രത്യേക സംഘങ്ങൾ തൊഴിൽ സൈറ്റുകളിൽ പരിശോധനക്കിറങ്ങും നിരോധിത സമയങ്ങളിൽ ലംഘിച്ചു ജോലിയെടുപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദിനാർ എന്ന കണക്കിൽ പിഴയും സ്ഥാപനങ്ങൾക്കെതിരെ ഫയലുകൾ മരവിപ്പിക്കുന്നതുൾപ്പെടെ നടപടികളുമുണ്ടാവും.

ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് രാവിലെയോ വൈകീട്ടോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടാകും. തൊഴിലുടമകളെ പോലെ തൊഴിലാളികളും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Tags:    

Similar News