സൌദി അറേബ്യയുമായി ഹജ്ജ് കരാര്‍; ഇറാന്‍ രണ്ടാമതും പിന്‍മാറി

Update: 2018-05-09 10:49 GMT
Editor : admin
സൌദി അറേബ്യയുമായി ഹജ്ജ് കരാര്‍; ഇറാന്‍ രണ്ടാമതും പിന്‍മാറി
Advertising

തീര്‍ഥാടകര്‍കരെ ഹജ്ജില്‍ നിന്ന് തടയുന്ന കാര്യത്തില്‍ ഇറാന്‍ ഭരണകൂടം അള്ളാഹുവിന്റെ മുന്നില്‍ ‍മറുപടി പറയേണ്ടി വരുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം പ്രതികരിച്ചു. വിശ്വാസിയായ ഒരാളെയും സൌദി ഭരണകൂടം ഹജ്ജില്‍ നിന്ന് തടയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സൌദി അറേബ്യയുമായി ഹജ്ജ് കരാര്‍ ഒപ്പുവെക്കുന്നതില്‍ നിന്ന് ഇറാന്‍ രണ്ടാമതും പിന്‍മാറി. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ ഒപ്പിടാതെ ഇറാന്‍ സംഘം കഴിഞ്ഞ ദിവസം ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. ഇതോടെ ഈ വര്‍ഷം ഇറാനില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ വരവ് അനിശ്ചിതത്വത്തിലായി. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സൌദിയുമായി ഹജ്ജ് കരാര്‍ ഒപ്പുവെക്കുന്നതില്‍ ഇറാന്‍ ഈ മാസം ആദ്യം പിന്‍മാറിയിരുന്നു.

ഇറാന്റെ നിലപാടുകള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സൌദിയുടെ ക്ഷണ പ്രകാരം ഇറാന്‍ സംഘം ചൊവ്വാഴ്ച വീണ്ടും ജിദ്ദയിലെത്തി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൌദി ഹജ്ജ്- ഉംറ മന്ത്രാലയവുമായി സംഘം ചര്‍ച്ച നടത്തി. ശുഭ സൂചനകളായിരുന്നു ചര്‍ച്ചയുടെ ആദ്യ ദിനം ഉണ്ടായത്. എന്നാല്‍ വിവിധ ഘടങ്ങളിലുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ ഒപ്പുവെക്കാതെ സയ്യിദ് ഓഹിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച ടെഹ്റാനിലേക്ക് മടങ്ങി. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് കരാര്‍ ഒപ്പിടാതെ ഇറാന്‍ സംഘം മടങ്ങിയതെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.

തീര്‍ഥാടകര്‍കരെ ഹജ്ജില്‍ നിന്ന് തടയുന്ന കാര്യത്തില്‍ ഇറാന്‍ ഭരണകൂടം അള്ളാഹുവിന്റെ മുന്നില്‍ ‍മറുപടി പറയേണ്ടി വരുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം പ്രതികരിച്ചു. വിശ്വാസിയായ ഒരാളെയും സൌദി ഭരണകൂടം ഹജ്ജില്‍ നിന്ന് തടയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. താര്‍ഥാടകരുടെ വിസ ഇറാനില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പ്രിന്‍റ് എടുക്കുക, ഇറാന്‍, സൌദി എയര്‍ലൈന്‍സുകള്‍ വഴി തീര്‍ഥാകരെ ഹജ്ജിനെത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തില്‍ സൌദി അംഗീകരിച്ചിരുന്നു. അതേ സമയം ഇറാന്‍ തീര്‍ഥാകര്‍ക്ക് ഹജ്ജ് വേളയില്‍ പ്രത്യേക സ്ഥലത്ത് ഒരിമിച്ചു കൂടണമെന്ന ആവശ്യം സൌദി അംഗീകരിച്ചിട്ടില്ല. ഹജ്ജിന്‍റെ സുഗമമായ നടത്തിപ്പിനും മറ്റ് തീര്‍ഥാകര്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കുമെന്ന് സൌദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അറുപതിനായിത്തോളം തീര്‍ഥാടകരാണ് ഓരോ വര്‍ഷവും ഇറാനില്‍ നിന്ന് ഹജ്ജിനെത്താറുള്ളത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News