ഖുന്‍ഫുദ വിമാനത്താവള നിര്‍മാണം പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തില്‍

Update: 2018-05-10 04:14 GMT
ഖുന്‍ഫുദ വിമാനത്താവള നിര്‍മാണം പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തില്‍
Advertising

ജിദ്ദ ജീസാന്‍ റോഡിലെ കടലോര നഗരമായ ഖുന്‍ഫുദയില്‍ വിമാനത്താവളം എത്രയും വേഗം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്.

Full View

ഖുന്‍ഫുദ വിമാനത്താവള പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു പ്രത്യേക സമിതിക്ക് രൂപം നല്‍കാന്‍ മക്ക മേഖല ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ഫൈസല്‍ നിര്‍ദേശം നല്‍കി. വിമാനത്താവള നിര്‍മ്മാണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സമിതി.

ജിദ്ദ ജീസാന്‍ റോഡിലെ കടലോര നഗരമായ ഖുന്‍ഫുദ വിമാനത്താവളം എത്രയും വേഗം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്. ജിദ്ദയില്‍ നിന്നും ഏകദേശം 350 കിലോമീറ്റര്‍ മാത്രം അകലെ ചെങ്കടല്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഖുന്‍ഫുദ നഗരം മക്ക മേഖല ഗവര്‍ണറേറ്റിന് കീഴിലാണ്. ജിദ്ദ വിമാനത്താവളത്തെ പൂര്‍ണമായി ആശ്രയിച്ചുവരുന്ന ഖുന്‍ഫുദ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്.

ഖുന്‍ഫുദ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചതായി കഴിഞ്ഞ മാസം മക്ക മേഖല ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് വിമാനത്താവള പദ്ധതി നടപ്പാക്കുന്നത്. ഖുന്‍ഫുദയുടെ വടക്ക് ഇതിനായി ഏകദേശം 24 ദശലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ മുനിസിപ്പല്‍ കാര്യാലയം അംഗീകാരം നല്‍കിയതായി മക്ക ഗവര്‍ണറേറ്റ് വക്താവ് സുല്‍ത്താന്‍ അല്‍ദോസരി പറഞ്ഞു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ മേഖലയില്‍ വന്‍ വികസം സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ആരംഭിക്കുന്നതോടെ നിരവധി തൊഴില്‍ സാധ്യതകളും വിമാനത്താവള പദ്ധതിയുടെ ഭാഗമായി ലഭ്യമാകും.

Tags:    

Similar News