ദുബൈയില്‍ വാഹന രജിസ്ട്രേഷന്‍ കാര്‍ഡ് ഓണ്‍ലൈനിലൂടെ പുതുക്കാന്‍ സൌകര്യം
വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കായിരിക്കും ആഗസ്റ്റ് 15 മുതല്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമാവുക
ദുബൈയില്‍ വാഹന രജിസ്ട്രേഷന്‍ കാര്‍ഡ് ഓണ്‍ലൈനിലൂടെ പുതുക്കാന്‍ അടുത്ത മാസം മുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ആര്‍ടിഎ അറിയിച്ചു. മൂന്നു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കായിരിക്കും ആഗസ്റ്റ് 15 മുതല്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമാവുക.
ആര്‍.ടി.എ വെബ്സൈറ്റിലൂടെയും ഡ്രൈവേഴ്സ് ആന്‍ഡ് വെഹിക്കിള്‍സ് ആപ്പിലൂടെയും സെല്‍ഫ് സര്‍വീസ് കിയോസ്കുകളിലൂടെയും രജിസ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കും. നഷ്ടപ്പെട്ട രജിസ്ട്രേഷന്‍ കാര്‍ഡിന് പകരം പുതിയതിന് അപേക്ഷിക്കുക, ലൈസന്‍സിങ് പ്ളേറ്റ് കൈവശം വെക്കാനുള്ള അവകാശം പുതുക്കുക എന്നീ സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാകും. ഈ സേവനങ്ങള്‍ കൂടി ഓണ്‍ലൈനിലേക്ക് മാറുന്നതോടെ ഇലക്ട്രോണിക് സാങ്കതേികവിദ്യയിലേക്കുള്ള ആര്‍.ടി.എയുടെ മാറ്റത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാകും. ആര്‍.ടി.എയുടെ മൊത്തം സേവനങ്ങളുടെ 90 ശതമാനവും ഇപ്പോള്‍ ഇലക്ട്രോണിക് രീതിയിലേക്ക് മാറിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ ആര്‍.ടി.എ സ്വീകരിച്ച നടപടികള്‍ ഏറെ വിജയകരമാണെന്നും അധികൃതര്‍ വിലയിരുത്തുന്നു.