ഹജ്ജ് ദിനങ്ങളില്‍ സേവനവുമായി തനിമ പ്രവര്‍ത്തകരും

Update: 2018-05-14 15:49 GMT
Editor : Jaisy
ഹജ്ജ് ദിനങ്ങളില്‍ സേവനവുമായി തനിമ പ്രവര്‍ത്തകരും
Advertising

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരെയാണ് തനിമ സേവനത്തിനായി രംഗത്തിറക്കുന്നത്

Full View

ഇരുപത് വര്‍ഷത്തോളമായി ഹജ്ജ് വളണ്ടിയര്‍ സേവന രംഗത്ത് സജീവമായ തനിമ സാംസ്കാരിക വേദിയുടെ പ്രവര്‍ത്തകരും ഇത്തവണും ഹജ്ജ് ദിനങ്ങളില്‍ മിനായില്‍ സജീവമാകും. സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരെയാണ് തനിമ സേവനത്തിനായി രംഗത്തിറക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ എത്തിയതു മുതല്‍ തനിമ വണ്ടിയര്‍മാര്‍ മക്കയില്‍ സജീവമായി പ്രവര്‍ന്ന രംഗത്തുണ്ട്. അസീസിസയിലും മക്കയിലും ഹാജിമാരുടെ താമസ സ്ഥലങ്ങളില്‍ അവര്‍ക്ക് ആവശ്യമായ സസഹായങ്ങള്‍ ചെയ്തും കഞ്ഞി വിതരണം ചെയ്തും വനിതാ വളണ്ടിയര്‍മാര്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്നുണ്ട്. ദുല്‍ഹജ്ജ് പത്തുമുതല്‍ നാല് ദിവസം മിനായിലാണ് പ്രധാന പ്രവര്‍ത്തനം. ഇതിനായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാനൂറ്റി അമ്പത് പ്രവര്‍ത്തകരെത്തും. ഇരുപതിനായിരത്തോളം പാക്കറ്റ് കഞ്ഞിയും തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യും. സൗദി ചാരിറ്റബള്‍ സംഘടകളുമായി സഹകരിച്ച് വിവിധ ഉപഹാരങ്ങളും ഹാജിമാര്‍ക്ക് നല്‍കും.

ജിദ്ദിയിലെ സനാഇയ്യ കാള്‍ ആന്റെ ഗൈഡന്‍സ് സെന്ററിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. പ്രത്യേക പരിശീലനം നല്‍കിയാണ് വളണ്ടിയര്‍മാരെ മിനായില്‍ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കുക. വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടികള്‍ വിവിധ മേഖലകളിലായി നടന്നു. ജിദ്ദയില്‍ നടന്ന വളണ്ടിയര്‍ ക്യാമ്പ് അല്‍സലാമ ഇന്‍ഷൂറന്‍സ് കമ്പനി സി.ഇ.ഒ ഡോ. നുഅ്മാന്‍ ബന്‍തന്‍ ഉത്ഘാടനം ചെയ്തു. സനാഇയ കാള്‍ ആന്റ് ഗൈഡന്‍സ് മാനേജര്‍ ശൈഖ് മന്‍സൂര്‍ അല്‍ഖൈറാത്ത് വളണ്ടിയര്‍ ജാക്കറ്റ് പ്രകാശനം ചെയ്തു. ഹദ്‌യത്തുൽ ഹാജ് വെൽ മുഅതമിരീൻ ഡയറക്ടർ ശൈഖ് സ്വാലിഹ് അബ്ദുറഹ്മാന്‍ അല്‍സഹ്റാനി ബാഡ്ജ് വിതരണോത്ഘാടനം നിര്‍വഹിച്ചു. തനിമ രക്ഷാധികാരി സി.കെ മുഹമ്മദ് നജീബ്,സനാഇയ കാള്‍ ആന്‍് ഗൈഡന്‍സ് പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ശൈഖ് ബാബക്കര്‍, മലയാള വിഭാഗം പ്രൊപഗേറ്റര്‍ ശൈഖ് അഹ്മദ് ഉണ്ണീന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News