യുഎഇയില്‍ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച മധ്യാഹ്നവിശ്രമം ഇന്നവസാനിക്കും

Update: 2018-05-14 08:59 GMT
Editor : Jaisy
യുഎഇയില്‍ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച മധ്യാഹ്നവിശ്രമം ഇന്നവസാനിക്കും
Advertising

വേനല്‍ചൂട് ശക്തമായതിനാല്‍ ജൂണ്‍ 15 മുതല്‍ മൂന്ന് മാസക്കാലത്തേക്കാണ് മധ്യാഹ്നവിശ്രമം പ്രഖ്യാപിച്ചിരുന്നത്

വേനല്‍ക്കാലത്ത് യുഎഇയില്‍ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച മധ്യാഹ്നവിശ്രമം ഇന്ന് അവസാനിക്കും. വേനല്‍ചൂട് ശക്തമായതിനാല്‍ ജൂണ്‍ 15 മുതല്‍ മൂന്ന് മാസക്കാലത്തേക്കാണ് മധ്യാഹ്നവിശ്രമം പ്രഖ്യാപിച്ചിരുന്നത്.

Full View

ഉരുകിയൊലിക്കുന്ന വേനല്‍ചൂടിന് നേരിയ ശമനമായി. ഇതോടെ ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച മധ്യാഹ്നവിശ്രമം സെപ്റ്റംബര്‍ 15 ന് അവസാനിക്കും. കഴിഞ്ഞ മൂന്ന് മാസം ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്നരവരെ തൊഴിലാളികള്‍ തുറസായ സ്ഥലങ്ങളില്‍ വെയിലത്ത് ജോലിയെടുക്കുന്നത് തൊഴില്‍മന്ത്രാലയം നിരോധിച്ചിരുന്നു. അടിയന്തര സ്വഭാവമുള്ള ജോലികള്‍ക്ക് മുന്‍കൂര്‍ അനുമതിയോടെ മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുണ്ടായിരുന്നത്. മധ്യാഹ്നവിശ്രമ നിയമത്തോട് സഹകരിച്ച മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും പരിശോധനാവിഭാഗം അസി. അണ്ടര്‍സെക്രട്ടറി മഹര്‍ അല്‍ ഉബൈദ് നന്ദി അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപനങ്ങള്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം. ഇത് പതിമൂന്നാം വര്‍ഷമാണ് യു എ ഇ തുടര്‍ച്ചയായി വേനല്‍കാലത്ത് തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നടപ്പാക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News