യുഎഇയില്‍ വാറ്റ് രജിസ്ട്രേഷന്‍ നടത്താതെ നൂറു കണക്കിന് കമ്പനികള്‍

Update: 2018-05-14 21:37 GMT
യുഎഇയില്‍ വാറ്റ് രജിസ്ട്രേഷന്‍ നടത്താതെ നൂറു കണക്കിന് കമ്പനികള്‍
Advertising

സാങ്കേതിക തടസങ്ങൾ കാരണം നിശ്ചിത സമയത്ത്​ അപേക്ഷ പൂർത്തീകരിക്കാൻ സാധിക്കാതെ പോയവരുടെ കാര്യത്തിൽ അനുഭാവപൂർണമായ നടപടി ഉണ്ടാകുമെന്നാണ്​ അധികൃതർ നൽകുന്ന സൂചന

യുഎഇയിൽ മൂല്യവർധിത നികുതി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഇനിയും നൂറുകണക്കിന്​ കമ്പനികൾ. സാങ്കേതിക തടസങ്ങൾ കാരണം നിശ്ചിത സമയത്ത്​ അപേക്ഷ പൂർത്തീകരിക്കാൻ സാധിക്കാതെ പോയവരുടെ കാര്യത്തിൽ അനുഭാവപൂർണമായ നടപടി ഉണ്ടാകുമെന്നാണ്​ അധികൃതർ നൽകുന്ന സൂചന. ശരിയായ രീതിയിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തതിനാൽ ചില അപേക്ഷകൾ മടക്കി അയച്ചതായി ഫെഡറൽ നികുതി അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം ഒരൊറ്റ ദിവസം 50,000 കമ്പനികൾ രജിസ്റ്റർ ചെയ്തതായും അതോറിറ്റി വ്യക്തമാക്കി.

Full View

രജിസ്റ്റർ ചെയ്ത കമ്പനികളിൽനിന്ന്​ നിയമപ്രകാരം പിഴ ഈടാക്കുമോ എന്ന ചോദ്യത്തിന്​ കമ്പനികൾക്ക്​ പിഴ വിധിക്കലല്ല തങ്ങളുടെ ലക്ഷ്യമെന്നും എല്ലാവരും രജിസ്റ്റർ ചെയ്യുക എന്നതാണെന്നും നികുതി അതോറിറ്റി മേധാവി പ്രതികരിച്ചു. ഇതുവരെ 26 ലക്ഷത്തോളം കമ്പനികളാണ്​ വാറ്റ്​ രജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്​.

ജനുവരി ഒന്നു മുതലാണ്​ സൗദിക്കൊപ്പം യു.എ.ഇയും മൂല്യവർധിത നികുതി നടപ്പാക്കിയത്​. വാറ്റിന്റെ മറവിൽ അന്യായ വിലവർധന ഇല്ലെന്ന്​ ഉറപ്പു വരുത്താൻ പ്രത്യേക സമിതികൾക്കും യു​എഇ രൂപം നൽകിയിട്ടുണ്ട്​. സാമ്പത്തിക മന്ത്രാലയവുമായി ചേർന്ന്​ വിപണിയിൽ സൂക്ഷ്മ പരിശോധന നടത്തി വരികയാണെന്നും സമിതിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Similar News