പൊതുമാപ്പിനൊപ്പം നാല് ദിവസം പൊതു അവധി;  കുവൈത്ത് വിമാനത്താവളത്തിൽ വൻ തിരക്ക്

Update: 2018-05-15 23:10 GMT
പൊതുമാപ്പിനൊപ്പം നാല് ദിവസം പൊതു അവധി;  കുവൈത്ത് വിമാനത്താവളത്തിൽ വൻ തിരക്ക്
Advertising

യാത്രക്കൊരുങ്ങുന്നവർ വിമാനം പുറപ്പെടുന്നതിന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെണമെന്നാണ് സിവിൽ ഏവിയേഷൻ വകുപ്പിന്‍റെ നിർദേശം

പൊതുമാപ്പിനൊപ്പം നാല് ദിവസത്തെ പൊതു അവധി ദിനങ്ങൾ കൂടി എത്തിയതോടെ കുവൈത്ത് വിമാനത്താവളത്തിൽ വൻ തിരക്ക്. യാത്രക്കൊരുങ്ങുന്നവർ വിമാനം പുറപ്പെടുന്നതിന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെണമെന്നാണ് സിവിൽ ഏവിയേഷൻ വകുപ്പിന്‍റെ നിർദേശം. യാത്രക്കാരുടെ ആധിക്യം കാരണം സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

Full View

പൊതുമാപ്പ് പ്രഖ്യാപിച്ചത് മുതൽ വിമാനത്താവളത്തിൽ തിരക്ക് വർധിച്ചിരുന്നു. ഇതോടൊപ്പം ദേശീയദിന അവധി കൂടി ആയതോടെ ബുധനാഴ്ച മുതൽ എമിഗ്രെഷൻ ചെക് ഇൻ കൗണ്ടറുകളിൽ യാത്രക്കാരുടെ നീണ്ട നിരയാണ്. യാത്രക്കാരുടെ ആധിക്യം കണക്കിലെടുത്തുള്ള സുരക്ഷാക്രമീകരണത്തിന്‍റെ ഭാഗമായി ചെക് ഇൻ കൗണ്ടറുകൾ നേരത്തെ അടക്കുമെന്നും ബാഗേജ് ചെക്കിങ്​, എമിഗ്രേഷൻ ക്ലിയറൻസ്​, ദേഹ പരിശോധന എന്നിവ പൂർത്തീകരിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ യാത്രക്കാർ വിമാനം പുറപ്പെടുന്നതിനു നാല് മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തണമെന്നും സിവിൽ ഏവിയേഷൻ വകുപ്പ് നിർദേശിച്ചു.

ദേശീയ വിമോചന ദിനങ്ങൾക്കൊപ്പം രണ്ടു ദിവസത്തെ വാരാന്ത അവധി കൂടി വരുന്നതിനാൽ വെള്ളിയാഴ്ച മുതൽ തുടർച്ചയായ നാലുദിവസം രാജ്യത്തു പൊതു അവധിയാണ് ഇതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളിൽ വിമാനത്താവളത്തിൽ വൻ തിരക്കനുഭവപ്പെടുമെന്നാണ് കരുതപ്പെടുന്നത്. സീസൺ കണക്കിലെടുത്ത്​ വിമാനത്താവളത്തിൽ സൗകര്യങ്ങൾ വർധിപ്പിച്ചതായും അധിക വിമാനസർവീസുകൾ ഷെഡ്യൂൾ സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു.

Tags:    

Similar News