യമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൌദി – ഹൂതി ചര്‍ച്ച

Update: 2018-05-20 15:09 GMT
Editor : admin
Advertising

സൌദി വിദേശകാര്യമന്ത്രാലയമാണ് ഹൂതിനേതാക്കള്‍ ചര്‍ച്ചക്കായി റിയാദിലെത്തിയ കാര്യം സ്ഥിരീകരിച്ചത്.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഹൂതി നേതൃത്വം സൌദി അറേബ്യയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ഇതിനായി ഹൂതി നേതാക്കള്‍ റിയാദിലെത്തി. സൌദി വിദേശകാര്യമന്ത്രാലയമാണ് ഹൂതിനേതാക്കള്‍ ചര്‍ച്ചക്കായി റിയാദിലെത്തിയ കാര്യം സ്ഥിരീകരിച്ചത്.
യെമനില്‍ ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ വെടിനിര്‍ത്തല്‍ കരാറില്‍ നേരത്തെ ഇരു രാജ്യങ്ങളും എത്തിയിരുന്നു. ഏപ്രില്‍ പത്ത് മുതലാണ് കരാര്‍ പ്രാബല്യത്തിലാവുക. ഏപ്രില്‍ 18 മുതല്‍ കുവൈത്തില്‍ വെച്ച് സമാധാന ചര്‍ച്ചകള്‍ നടത്താനും നേരത്തെ പദ്ധതിയിട്ടിരുന്നു. നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചയെ സൌദി വിദേശകാര്യമന്ത്രി സ്വാഗതം ചെയ്തു. ചര്‍ച്ചയില്‍ മറ്റു ശക്തികളുടെ സാന്നിധ്യം പരോക്ഷമായി പോലും ഉണ്ടാവരുതെന്ന് ഇറാനെ ഉദ്ദേശിച്ച് സൌദി വിദേശ കാര്യമന്ത്രി വ്യക്തമാക്കി.
ഹൂതി പ്രതിനിധി സംഘം റിയാദിലെത്തിയ കാര്യം ആദ്യമായി വെളിപ്പെടുത്തിയത് ഡെപ്യൂട്ടി പ്രിന്‍സ് ക്രൌണ്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ്.
ഒരു ടെലിവിഷന് നല്‍കിയ ഇന്റര്‍വ്യൂവിനിടയിലാണ് അദ്ദേഹം ഇക്കാര്യം പുറത്തറിയിച്ചത്. പിന്നീട് ഇക്കാര്യം സൌദി വിദേശ കാര്യമന്ത്രി സ്ഥിരീകരിക്കുകയായിരുന്നു. ഹൂതി പ്രതിനിധികളുമായുള്ള ചര്‍ച്ചയുടെ പ്രധാന അജണ്ട അതിര്‍ ത്തി സംബന്ധിച്ച കാര്യങ്ങളായിരിക്കുമെന്ന് വിദേശ കാര്യമന്ത്രി പറഞ്ഞു. യുദ്ധത്തിനിടെ കഴിഞ്ഞ വര്‍ഷം 6000 ആളുകളാണ് യെമനില്‍ കൊല്ലപ്പെട്ടത്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News