വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ റീചാര്‍ജ് ചെയ്യുന്നതിന് ദുബൈയില്‍ നൂറ് കേന്ദ്രങ്ങള്‍ കൂടി

Update: 2018-05-21 17:42 GMT
Editor : admin
വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ റീചാര്‍ജ് ചെയ്യുന്നതിന് ദുബൈയില്‍ നൂറ് കേന്ദ്രങ്ങള്‍ കൂടി
Advertising

പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ് റീചാര്‍ജ് സൗകര്യം വിപുലമാക്കുന്നത്.

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ റീചാര്‍ജ് ചെയ്യുന്നതിന് ദുബൈയില്‍ നൂറ് കേന്ദ്രങ്ങള്‍ കൂടി തുറക്കുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ് റീചാര്‍ജ് സൗകര്യം വിപുലമാക്കുന്നത്.

ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കുന്നത്. മൂന്നുഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യപടിയായി 100 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കും. ബാറ്ററിയില്‍ ഓടുന്ന കാറുകള്‍ റീ ചാര്‍ജ് ചെയ്യാന്‍ സൗകര്യം വര്‍ധിക്കുന്നതോടെ കൂടുതല്‍ പേര്‍ ഇത്തരം വാഹനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ഇതിലൂടെ അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം 19 ശതമാനം വരെ കുറക്കാനാകും.

ഉപഭോക്താക്കളുടെ ആവശ്യവും ഉപയോഗവും പരിഗണിച്ച് ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടാംഘട്ടത്തില്‍ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരും. മൂന്നാം ഘട്ടത്തില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. ദേവയുടെ വാഹനങ്ങളില്‍ ഇലക്ട്രിക് കാറുകള്‍ കൂടുതലായി ഉള്‍പ്പെടുത്തും. ഇപ്പോള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് കാറുകളാണ് ദീവക്കുള്ളത്. ഇലക്ട്രിക് കാറുകളുള്ള ദുബൈയിലെ ഏക സര്‍ക്കാര്‍ സ്ഥാപനം കൂടിയാണ് ദേവ. ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് പ്രോത്സാഹം നല്‍കും. 2030ഓടെ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയുണ്ടാക്കാനാണ് ദുബൈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News