ശെെഖ് ഹംദാന്‍ പുരസ്‌കാരം അഡ്വ. ഷബീല്‍ ഉമറിന്
മികച്ച വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കുമൊപ്പം ആദ്യമായാണ് ഈരംഗത്തെ സന്നദ്ധസേവനങ്ങള്‍ക്ക് ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
വിദ്യാഭ്യാസരംഗത്തെ സന്നദ്ധപ്രവര്‍ത്തനത്തിന് യുഎഇയില്‍ ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ശൈഖ് ഹംദാന്‍ പുരസ്‌കാരം മലയാളി അഭിഭാഷകന്. മലപ്പുറം എരമംഗലം സ്വദേശി അഡ്വ. ഷബീല്‍ ഉമറിനാണ് ഈ അപൂര്‍വ നേട്ടം. ആദ്യമായാണ് സന്നദ്ധസേവനത്തിന് ശൈഖ് ഹംദാന്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.
മികച്ച വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കുമൊപ്പം ആദ്യമായാണ് ഈരംഗത്തെ സന്നദ്ധസേവനങ്ങള്‍ക്ക് ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മുപ്പതിനായിരം ദിര്‍ഹവും മെഡലുകളും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മകന്‍ അമിത് മാസിന്‍ പഠിക്കുന്ന ദുബൈ ജെ എസ് എസ് െ്രെപവറ്റ് സ്‌കൂളില്‍ തജ്‌നീദ് എന്ന പേരില്‍ സ്‌കൂള്‍ബസ് ജീവനക്കാര്‍ക്ക് നല്‍കിയ പരിശീലനമാണ് ഷബീല്‍ ഉമറിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
ഇനീഷ്യേറ്റര്‍ എഡ്യുക്കേറ്റര്‍ എന്ന വിഭാഗത്തിലാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. കോര്‍പറേറ്റ് ട്രെയിനര്‍ കൂടിയായ ഷബീര്‍ എല്ലാ വ്യാഴാഴ്ചയും ബസ് ജീവനക്കാര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നു. ജീവനക്കാരില്‍ പരിശീലനം വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ ഈ പദ്ധതി ഏറ്റെടുക്കാന്‍ ദുബൈ ആര്‍ ടി എയെ കൂടി രംഗത്തെത്തിയിട്ടുണ്ട്. ഭാര്യ ഡോ. സുമ്മയ്യക്കൊപ്പം 11 വര്‍ഷമായി ഷബീല്‍ യു എ ഇയിലെ പരിശീലനരംഗത്ത് സജീവമാണ്.