ഒട്ടകക്കൂത്ത്, സംഘനോവലുമായി ഒരു കൂട്ടം പ്രവാസികള്‍

Update: 2018-05-26 00:12 GMT
ഒട്ടകക്കൂത്ത്, സംഘനോവലുമായി ഒരു കൂട്ടം പ്രവാസികള്‍
Advertising

പ്രതിഭ കുവൈത്ത് എന്ന സാഹിത്യ കൂട്ടായ്മയാണ് സംഘനോവല്‍ പ്രസിദ്ധീകരിച്ചത്

Full View

കുവൈത്തില്‍ സാഹിത്യ ചര്‍ച്ചകള്‍ക്കായി മാത്രം ഒത്തു കൂടിയിരുന്ന സുഹൃത്തുക്കള്‍. അവരില്‍ നാല് പേര്‍ സ്വന്തം ജീവിതാനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തിയപ്പോള്‍ അത് പുതിയൊരു ചരിത്രമാകുകയായിരുന്നു . നാലാളുകള്‍ ചേര്‍ന്നൊരുക്കിയ ഒട്ടകക്കൂത്ത് എന്ന നോവലിലൂടെ സംഘനോവല്‍ എന്ന പുതിയൊരു എഴുത്തു രീതിക്കാണ് ഈ പ്രവാസി സുഹൃത്തുക്കള്‍ തുടക്കമിട്ടിരിക്കുന്നത് . പ്രതിഭ കുവൈത്ത് എന്ന സാഹിത്യ കൂട്ടായ്മയാണ് സംഘനോവല്‍ പ്രസിദ്ധീകരിച്ചത്.

വ്യത്യസ്തജില്ലകളില്‍ നിന്നു പ്രവാസലോകത്തെത്തിയ നാല് മലയാളികള്‍ . എഴുത്തിനോടുള്ള ഇഷ്ടം അവരെ ഒന്നിപ്പിക്കുന്നു. ഓരോരുത്തരുടെയും ചിന്തകളെയും ജീവിതാനുഭവങ്ങളെയും അക്ഷരങ്ങളിലൂടെ അവര്‍ കോര്‍ത്തു വെച്ചപ്പോള്‍ അതൊരു അപൂര്‍വ സാഹിത്യ സൃഷ്ടിയായി മാറി . ജവാഹര്‍ കെ എഞ്ചിനീയര്‍ , അബ്ദുല്ലത്തീഫ് നീലേശ്വരം , സതീശന്‍ പയ്യന്നൂര്‍ ഷിബു ഫിലിപ്പ് എന്നിവരാണ് നോവലെഴുത്തില്‍ പുതിയ ശീലത്തിന് തുടക്കമിട്ട സുഹൃത്തുക്കള്‍. യാഥാര്‍ത്യവും കാല്പനികതയും വേര്‍തിരിച്ചറിയാനാകാത്ത വിധം സമന്വയിപ്പിച്ചതാണു ഒട്ടകക്കൂത്തു പ്രവാസജീവിതം എന്നു സാമാന്യവല്‍ക്കരിക്കാതെ പ്രവാസികളുടെ വ്യത്യസ്ത ജീവിതയാഥാര്‍ഥ്യങ്ങളിലേക്കാണ് ഇവര്‍ വായനക്കാരനെ വഴിനടത്തുന്നത്. മറ്റാര്‍ക്കൊക്കെയോ വേണ്ടി ഭാരം ചുമലിലേറ്റാന്‍ വിധിക്കപ്പെട്ട ഒട്ടകങ്ങളാണ് പ്രവാസികള്‍ എന്നും നോവല്‍ പറഞ്ഞു വയ്ക്കുന്നു.

Tags:    

Similar News