ജിസിസിയില്‍ ഏറ്റവും ശക്തം യുഎഇ പാസ്‌പോര്‍ട്ട്
വിസ കൈവശമില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം കണക്കാക്കി ആര്‍ട്ടണ്‍ കാപ്പിറ്റല്‍ എന്ന കമ്പനി തയാറാക്കിയ പട്ടികയിലാണ് യു.എ.ഇയുടെ പാസ്‌പോര്‍ട്ടാണ് ഏറ്റവും ശക്തമെന്ന് കണ്ടെത്തിയത്...
ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും ശക്തമായത് യു.എ.ഇയുടെ പാസ്‌പോര്‍ട്ടെന്ന് പഠനം. വിസ കൈവശമില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം കണക്കാക്കി ആര്‍ട്ടണ്‍ കാപ്പിറ്റല്‍ എന്ന കമ്പനി തയാറാക്കിയ പട്ടികയിലാണ് യു.എ.ഇയുടെ പാസ്‌പോര്‍ട്ടാണ് ഏറ്റവും ശക്തമെന്ന് കണ്ടെത്തിയത്.
ലോകതലത്തില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ യു.എ.ഇക്ക് അറുപതാം സ്ഥാനമാണുള്ളത്. ലോക തലത്തില്‍ 92ാം സ്ഥാനമുള്ള കുവൈത്താണ് ജി.സി.സി മേഖലയില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുള്ള രണ്ടാമത്തെ രാജ്യം. ഖത്തര്‍ 97ഉം ബഹ്‌റൈന്‍ 102ഉം സൗദി അറേബ്യ 107ഉം സ്ഥാനത്താണുള്ളത്. യു.എ.ഇ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 120 രാഷ്ട്രങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാനുള്ള അവസരമുണ്ട്. 80 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രക്കും 40 രാജ്യങ്ങളിലേക്ക് വിസ ഓണ്‍ അറൈവല്‍ യാത്രക്കുമാണ് യു.എ.ഇ സ്വദേശികള്‍ക്ക് സാധിക്കുക.
ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുള്ളത് ജര്‍മനിക്കാണ്. വിസ കൈവശമില്ലാതെ 157 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ജര്‍മന്‍കാര്‍ക്ക് സാധിക്കും. സ്വീഡന്‍, ഫിന്‍ലാന്റ്, ഇറ്റലി സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ബ്രിട്ടന്‍ എട്ടാമതും അമേരിക്ക 18ാം സ്ഥാനത്തുമാണുള്ളത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ദക്ഷിണ കൊറിയ, സിങ്കപ്പൂര്‍, ജപ്പാന്‍, മലേഷ്യ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്.