സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവൽ; 'ഹലാ ജിദ്ദ'യുട വെബ്‌സൈറ്റ് പുറത്തിറക്കി

ഡിസംബർ ആറ്,ഏഴ് തിയ്യതികളിൽ ദി ട്രാക്കിലാണ് ഹലാ ജിദ്ദ കാർണിവൽ.

Update: 2024-11-19 18:14 GMT
Editor : Thameem CP | By : Web Desk
Advertising

 ജിദ്ദ: സൗദിയിൽ മീഡിയവൺ ഒരുക്കുന്ന ഹലാ ജിദ്ദയുടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുന്ന വെബ്‌സൈറ്റ് പുറത്തിറക്കി. ഹലാ ജിദ്ദയുടെ ടൈറ്റിൽ സ്‌പോൺസറായ ഇംപക്‌സിന്റെ മാനേജിങ് ഡയറക്ടർ സി.നുവൈസാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്. ഡിസംബർ ആറ്,ഏഴ് തിയ്യതികളിൽ ദി ട്രാക്കിലാണ് ഹലാ ജിദ്ദ കാർണിവൽ.

അഞ്ചു വർഷത്തിന് ശേഷം ജിദ്ദയിൽ മീഡിയവൺ വീണ്ടുമൊരുക്കുന്ന മെഗാ കാർണിവലാണ് ഹലാ ജിദ്ദ. നാലു ബാൻഡുകളുടെ സംഗീത വിരുന്നും ഇരുപതോളം പരിപാടികളുമാണ് ഹലാ ജിദ്ദയിലുള്ളത്. ഇതിന്റെ മുഴുവൻ വിശദാശംങ്ങളും മത്സരങ്ങളിലേക്കുള്ള സൗജന്യ രജിസ്‌ട്രേഷനും ഉൾപ്പെടുന്നതാണ് വെബ്‌സൈറ്റ്. halajeddah.mediaoneonline.com എന്ന വെബ്‌സൈറ്റിൽ പരിപാടികളുടെ മുഴുവൻ വിവരങ്ങളുമുണ്ട്. പതിയിരങ്ങളെത്തുന്ന രണ്ട് ദിനം നീളുന്ന ഹലാ ജിദ്ദ സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവലാകും. ആഗോളതലത്തിൽ വളരുന്ന ബ്രാൻഡായ ഇംപക്‌സിന്റെ സജീവ പങ്കാളിത്തവും കാർണിവലിലുണ്ട്

മീഡിയവണിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ കാർണിവലാണ് ഹലാ ജിദ്ദ. ഫുട്‌ബോൾ, കമ്പവലി, ഷെഫ്പിള്ള പങ്കെടുക്കുന്ന കുക്കറി ഷോ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മത്സരങ്ങൾ എന്നിവയും ഹലാ ജിദ്ദയെ രാപ്പകൽ സജീവമാക്കും. മലയാളിത്തിലെയും തമിഴിലേയും ഹിന്ദിയിലേയും പ്രിയ ഗായകരും ഹലാ ജിദ്ദയെ സമ്പന്നമാക്കും. ഹലാ ജിദ്ദയുടെ പ്രഥമ എഡിഷനിലെ ടൈറ്റിൽ സ്‌പോൺസറാകുന്ന ഇംപക്‌സ് പ്രവാസികൾക്കുള്ള പുത്തൻ ഓഫറുകളും ഇവിടെ പ്രഖ്യാപിക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News