സിബിഎസ്ഇ പുനര്‍ പരീക്ഷയില്‍ നിന്നും ഗള്‍ഫ് സ്‌കൂളുകളെ ഒഴിവാക്കിയ നടപടിയെ സ്വാഗതം ചെയ്ത് വിദ്യാര്‍ത്ഥികള്‍

Update: 2018-06-01 09:51 GMT
Editor : Jaisy
Advertising

സൗദിയിലെ നിലവിലെ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങിയ കുടുംബങ്ങള്‍ക്കാണ് ഈ നടപടി ഏറെ ആശ്വാസമായത്

സിബിഎസ്ഇ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പുനര്‍ പരീക്ഷയില്‍ നിന്നും ഗള്‍ഫ് സ്‌കൂളുകളെ ഒഴിവാക്കിയ നടപടിയെ സ്വാഗതം ചെയ്ത് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും. സൗദിയിലെ നിലവിലെ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങിയ കുടുംബങ്ങള്‍ക്കാണ് ഈ നടപടി ഏറെ ആശ്വാസമായത്.

സി.ബി.എസ്.ഇ ക്ലാസുകളിലെ പുനര്‍ പരീക്ഷയില്‍ നിന്നും ഗള്‍ഫ് സ്‌കൂളുകളെ ഒഴിവാക്കി നടപടിയില്‍ പരക്കെ ആഹ്ലാദം ഇത് ഏറെ ആഹ്ലാദം പകരുന്നത് എക്‌സിറ്റില്‍ നാട്ടിലേക്ക് തിരിച്ച കുടുംബങ്ങള്‍ക്ക്. കഴിഞ്ഞ ദിവസം നടന്ന സി.ബി.എസ്.ഇ ക്ലാസുകളിലെ പരീക്ഷയില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പത്താം ക്ലാസിലെ കണക്ക് പരീക്ഷയും പന്ത്രാണ്ടാം ക്ലാസിലെ ഇക്‌ണോമിക്‌സ് പരീക്ഷയും റദ്ദാക്കിയ വാര്‍ത്ത രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ഏറെ ആശങ്കയിലഴ്ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പുനര്‍ പരീക്ഷയില്‍ നിന്നും ഗള്‍ഫ് സ്‌കൂളുകളെ ഒഴിവാക്കണമെന്നഭ്യര്‍ത്ഥിച്ച് സി.ബി.എസ്.ഇ ക്ക് കത്ത് അയച്ചിരുന്നു. പുതിയ തീരുമാനം വന്നതോടെ എക്‌സിറ്റ് നേടിയും അല്ലാതെയും നാട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങളുടെ അനിശ്ചിതത്വത്തിന് കൂടിയാണ് അറുതിയായത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News