കുവൈത്തില്‍ ഇനി സാധനങ്ങളുടെ വില ഉപഭോക്താവിന്റെ വിരല്‍തുമ്പില്‍

വില നിരീക്ഷണത്തിനുള്ള മൊബൈൽ ആപ്ലിക്കേഷനുമായി വാണിജ്യ മന്ത്രാലയം

Update: 2018-06-21 05:33 GMT
Advertising

കുവൈത്തിൽ വില നിരീക്ഷണത്തിനുള്ള മൊബൈൽ ആപ്ലിക്കേഷനുമായി വാണിജ്യ മന്ത്രാലയം. ഒരോ സാധനത്തിനും ഓരോ സ്ഥാപനത്തിലെയും വില വിരൽത്തുമ്പിൽ ഉപഭോക്താവിന് ലഭ്യമാകുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് വാണിജ്യ മന്ത്രി ഖാലിദ് റൗദാൻ പറഞ്ഞു.

Full View

പ്രത്യേക ആപ്പ് വഴി വിവിധ സ്ഥാപനങ്ങളിലെ വില നിലവാരം ഒരേ സമയം ലഭ്യമാക്കുന്ന രീതിയിലാകും ആപ്ലിക്കേഷൻ. 500 ഉൽന്നങ്ങളുടെ വില ആപ്പ് വഴി വിലയിരുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും. കുറഞ്ഞ വിലയ്ക്ക് ഉൽപന്നം ലഭിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ ഉപഭോക്താക്കൾക്ക് കഴിയുന്നതോടെ വിപണിയിൽ മത്സരം കടുക്കുകയും വില കുറയ്ക്കാൻ കച്ചവടക്കാർ നിർബന്ധിതമാവുകയും ചെയ്യും.

കോ-ഓപ്പറേറ്റിവ് സ്റ്റോറുകളും ഹൈപ്പർ മാർക്കറ്റുകളും ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സംവിധാനം നടപ്പാക്കുന്നത്. വില കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുവെന്നതും ഉറപ്പാക്കും. വിലനിലവാരം നിരീക്ഷിക്കുന്നതിന് മന്ത്രാലയം ഉദ്യോഗസ്ഥർ നിരന്തരം പരിശോധന നടത്താറുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒമ്പത് എമർജൻസി സംഘങ്ങൾ ഉൾപ്പെടെ 30 സംഘങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്താറുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സം‌രക്ഷിക്കുന്നതിനും ചൂഷണം ഇല്ലാതാക്കുന്നതിനുമാണ് പുതിയ സംവിധാനമെന്ന്
മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Similar News