‘കെഫ് ഹോള്‍ഡിങ്സും’ അമേരിക്കയിലെ കടേര കമ്പനിയും ലയിക്കുന്നു

കെട്ടിടനിര്‍മാണരംഗത്ത് ഓഫ്സൈറ്റ് സാങ്കേതികവിദ്യക്ക് ജനപ്രീതി നേടിക്കൊടുത്ത സ്ഥാപനമാണ് മലയാളിയായ ഫൈസല്‍ ഇ കൊട്ടികോള്ളോന്‍ നേത്വത്വം നല്‍കുന്ന കെഫ് ഹോള്‍ഡിങ്സ്

Update: 2018-06-26 05:44 GMT
Advertising

കെട്ടിടനിര്‍മാണ സാങ്കേതിക വിദ്യക്ക് പേരു കേട്ട മലയാളി ഉടമസ്ഥതയിലെ 'കെഫ് ഹോള്‍ഡിങ്സും' അമേരിക്കയിലെ കടേര കമ്പനിയും ലയിക്കുന്നു. ഇന്ത്യയിലും മിഡിലീസ്റ്റിലും കമ്പനി ഇനി 'കെഫ് കടേര' എന്ന പേരിലായിരിക്കും അറിയപ്പെടുക.

Full View

കെട്ടിട നിര്‍മാണരംഗത്ത് ഓഫ്സൈറ്റ് സാങ്കേതികവിദ്യക്ക് ജനപ്രീതി നേടിക്കൊടുത്ത സ്ഥാപനമാണ് മലയാളിയായ ഫൈസല്‍ ഇ കൊട്ടികോള്ളോന്‍ നേത്വത്വം നല്‍കുന്ന കെഫ് ഹോള്‍ഡിങ്സ്. സിലിക്കന്‍ വാലി ആസ്ഥാനമായി ഇതേരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡിസൈന്‍, നിര്‍മാണ സ്ഥാപനമായ കടേരയുമായാണ് കെഫ് ലയിക്കുന്നത്.

സമാനമായ ദർശനവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന സംഘത്തെ കണ്ടെത്താനായ സാഹചര്യത്തിലാണ് ലയനമെന്ന് കടേര അധികൃതര്‍ പറഞ്ഞു. സ്കൂളുകൾ, ആശുപത്രികൾ, ഒഫീസുകൾ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും പശ് ചാത്തല സൗകര്യ വികസനവും കുറഞ്ഞ ചെലവില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഈ കൂട്ടുകെട്ടിലൂടെ വിപുലമാകുന്ന സാങ്കേതിക സൗകര്യങ്ങള്‍ക്ക് കഴിയും. കെഫ് ഉപയോഗിക്കുന്ന പ്രീകാസ്റ്റ് കോൺക്രീറ്റ് നിർമാണ വിദ്യ യു.എസിലേക്കും വ്യാപിപ്പിക്കുമെന്ന് കടേര ഏഷ്യ പ്രസിഡന്റ് ആഷ് ഭരദ്വാജ് ചൂണ്ടിക്കാട്ടി.

Tags:    

Similar News