സൌദിയുടെ നിരത്തുകള്‍ നിറഞ്ഞ് വനിതാ ഡ്രൈവര്‍മാര്‍

പകല്‍ റോഡിലുള്ള തിരക്ക് കണക്കിലെടുത്ത് രാത്രിയിലാണ് കുടുംബത്തോടൊപ്പം വനിതകളുടെ കുടുംബ സന്ദര്‍ശനം

Update: 2018-06-27 02:41 GMT
സൌദിയുടെ നിരത്തുകള്‍ നിറഞ്ഞ് വനിതാ ഡ്രൈവര്‍മാര്‍
AddThis Website Tools
Advertising

വാഹമോടിച്ചിറങ്ങിയ വനിതകളില്‍ ചിലര്‍ കുടുംബ സന്ദര്‍ശന തിരക്കിലാണ് ഇപ്പോള്‍. പകല്‍ റോഡിലുള്ള തിരക്ക് കണക്കിലെടുത്ത് രാത്രിയിലാണ് കുടുംബത്തോടൊപ്പം വനിതകളുടെ കുടുംബ സന്ദര്‍ശനം. വാഹനമോടിച്ചെത്തുന്ന കുടുംബക്കാരെ ആഹ്ലാദപൂര്‍വം വരവേല്‍ക്കുകയാണ് പഴയതലമുറക്കാര്‍.

വാഹനവുമായിറങ്ങുകയാണ് മജ്ദൂലീന്‍. ലക്ഷ്യം ഉമ്മയുടെ വീട്. വാഹനമോടിച്ചെത്തുന്ന ഈ സൌദി വനിതയെ കാത്തിരിപ്പാണ് ആ കുടുംബം. രാത്രിയാണ് ജോലി കഴിഞ്ഞെത്തിയാല്‍ പുറത്തിറങ്ങാവുന്ന സമയം. താരതമ്യേന ട്രാഫിക്കും കുറവ്. പുതുക്കക്കാര്‍ക്ക് പറ്റിയ സമയം. വാഹനം നിര്‍ത്തിയ ഉടനെ ഉമ്മയുടെ സഹോദരന്‍ ഇറങ്ങി വന്നു. സന്തോഷപൂര്‍വം വീട്ടിനകത്തേക്ക്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് മജ്ദുലീന്റെ അമ്മാവന്റെ ഭാര്യ. അവരും മറച്ചു വെക്കുന്നില്ല ചെറുപ്പത്തില്‍ നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യത്തിന്റെ സങ്കടം. വാരാന്ത്യങ്ങളില്‍ കുടുംബ സന്ദര്‍ശനവും സൌഹൃദവും പങ്കുവെക്കാന്‍ കൂടുതല്‍ പേരെത്തുമെന്ന് ഇവരുടെ പക്ഷം.

Tags:    

Similar News