പ്രവാസികള്‍ക്ക് സംഗീത വിരുന്നൊരുക്കി ഖത്തറില്‍ ചിത്രവര്‍ഷങ്ങള്‍ പെയ്‍തിറങ്ങി

തെന്നിന്ത്യയുടെ ഗാനകോകിലം കെ എസ് ചിത്രയെന്ന മലയാളത്തിന്റെ അഭിമാനം, 39 വര്‍ഷങ്ങളായി സമ്മാനിച്ച മധുരഗീതങ്ങള്‍ ഇടമുറിയാതെ പെയ്തിറങ്ങുകയായിരുന്നു ചിത്രവര്‍ഷങ്ങളുടെ വേദിയില്‍...

Update: 2018-06-30 06:22 GMT
Advertising

ഖത്തര്‍ പ്രവാസികള്‍ക്ക് മറക്കാനാവാത്ത സംഗീത വിരുന്നൊരുക്കിയാണ് ചിത്രവര്‍ഷങ്ങള്‍ ദോഹയില്‍ പെയ്തിറങ്ങിയത്. ഗള്‍ഫ് മാധ്യമം ഒരുക്കിയ മെഗാ മ്യൂസിക്കല്‍ ഷോ. കെ എസ് ചിത്രയുടെ 4 പതിറ്റാണ്ടിന്റെ സംഗീത സപര്യക്ക് പ്രവാസലോകത്തിന്റെ സ്‌നേഹദരമായി മാറി.

തെന്നിന്ത്യയുടെ ഗാനകോകിലം കെ എസ് ചിത്രയെന്ന മലയാളത്തിന്റെ അഭിമാനം, 39 വര്‍ഷങ്ങളായി സമ്മാനിച്ച മധുരഗീതങ്ങള്‍ ഇടമുറിയാതെ പെയ്തിറങ്ങുകയായിരുന്നു ചിത്രവര്‍ഷങ്ങളുടെ വേദിയില്‍.. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ നിറഞ്ഞ സദസ്സിനാണ് തമിഴകത്തിന്റെ ചിന്നക്കുയില്‍ കൂടിയായ ചിത്രയുടെ സ്വരമാധുരിയില്‍ അലിയാന്‍ ഭാഗ്യം ലഭിച്ചത്..

Full View

നടനും ഗായകനുമായ മനോജ് കെ ജയന്‍, കണ്ണൂര്‍ ശരീഫ് എന്നിവരുമൊത്തുള്ള ചിത്രയുടെ പാട്ടുസഞ്ചാരം മനസ്സറിഞ്ഞാസ്വദിക്കുകയായിരുന്നു ഖത്തറിലെ സംഗാതാസ്വാദകര്‍.. ചിത്രക്കൊപ്പം വയലിനില്‍ മാസ്മരിക തീര്‍ത്ത രൂപയുടെ രംഗപ്രവേശം നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് എതിരേറ്റത്. വിധുപ്രതാപ്, നിഷാദ്, ജ്യോത്സ്‌ന, ശ്രേയ ജയദീപ് എന്നിവര്‍ കൂടി ചേര്‍ന്നതോടെ ക്യൂഎന്‍സിസിയില്‍ ചിത്രവര്‍ഷങ്ങളുടെ കുളിരു പെയ്യുകയായിരുന്നു.

ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രാലയത്തിലെ പ്രസാധക വിഭാഗം ഡയറക്ടര്‍ ഹമദ് സകീബ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ദ്കുമാര്‍ ദ്വിവേദി, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി കെ ഹംസ അബ്ബാസ് തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.

Tags:    

Similar News