പ്രവാസി വോട്ടവകാശം; മുഖ്യധാരാ പാര്‍ട്ടികള്‍ പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിച്ചതെന്ന് അഡ്വ ഹാരീസ് ബീരാന്‍

ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ അഭിപ്രായ രൂപീകരണ ചര്‍ച്ചകളില്‍ കോണ്‍ഗ്രസും സി.പി.എമ്മും വിയോജിപ്പാണ് രേഖപ്പെടുത്തിയത്.

Update: 2018-08-13 01:56 GMT
Advertising

പ്രവാസി വോട്ടവകാശക്കാര്യത്തില്‍ രാജ്യത്തെ മുഖ്യധാരാ പാര്‍ട്ടികള്‍ പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിച്ചതെന്ന് അഡ്വ ഹാരീസ് ബീരാന്‍. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ അഭിപ്രായ രൂപീകരണ ചര്‍ച്ചകളില്‍ കോണ്‍ഗ്രസും സി.പി.എമ്മും വിയോജിപ്പാണ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പരാജയമായിടത്ത് നിയമപോരാട്ടങ്ങളുടെ മാത്രം വിജയമാണ് പ്രവാസി വോട്ടാവകാശം യാഥാര്‍ത്ഥ്യമാക്കിയതെന്ന് അഭിഭാഷകന്‍ അഡ്വ ഹാരിസ് ബീരാന്‍ ദോഹയില്‍ പറഞ്ഞു.

Full View

സുപ്രിം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രവാസികളുടെ വോട്ടാവകാശത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്തതെന്ന് ബീരാന്‍ പറഞ്ഞു. എന്തുകൊണ്ടായിരിക്കാം ഇങ്ങനെയൊരു നിലപാടെടുക്കാന്‍ പാര്‍ട്ടികളെ പ്രേരിപ്പിച്ചതെന്ന ചോദ്യത്തിന് ഇതായിരുന്നു ഹാരീസ് ബീരാന്റെ മറുപടി. പ്രവാസി വ്യവസായി ഡോ ഷംസീര്‍ വയലില്‍ നല്‍കിയ ഹരജിയില്‍ അഡ്വ. ഹാരിസ് ബീരാനാണ് പ്രവാസി വോട്ടാവകാശത്തിനായുള്ള കേസ് സുപ്രിം കോടതിയില്‍ വാദിച്ചത്.

നിയമപോരാട്ടങ്ങളുടെ മാത്രം വിജയമാണിതെന്നും ഇനി തടസങ്ങളൊന്നും നേരിട്ടില്ലെങ്കില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഹാരീസ് ബീരാന്‍ പറഞ്ഞു. ഒരു സ്വകാര്യ പരിപാടിക്കായി ദോഹയിലെത്തിയതായിരുന്നു അഡ്വ ഹാരീസ് ബീരാന്‍.

Tags:    

Similar News