അറഫാ പ്രഭാഷണം 5 ഭാഷകളില്‍: പിന്നിലുള്ളത് മലയാളിയായ മുഹമ്മദ് സ്വലാഹുദ്ദീന്‍

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫയിലെ പ്രഭാഷണം ഇത്തവണ അഞ്ച് ഭാഷകളില്‍ തത്സമയം കേള്‍ക്കാം. അമേരിക്കയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി മുഹമ്മദ്‌ സലാഹുദ്ദീനാണ് പദ്ധതിക്ക് പിറകിലെ മലയാളി.

Update: 2018-08-20 03:01 GMT
Advertising

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫയിലെ പ്രഭാഷണം ഇത്തവണ അഞ്ച് ഭാഷകളില്‍ തത്സമയം കേള്‍ക്കാം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരു മലയാളിയാണ്. കോട്ടയം സ്വദേശി മുഹമ്മദ്‌ സലാഹുദ്ദീനാണ് പദ്ധതിക്ക് പിറകിലെ മലയാളി.

ചരിത്രത്തില്‍ ആദ്യമായാണ് അറഫാ പ്രഭാഷണം വിവര്‍ത്തനം ചെയ്യുന്നത്. ഹജ്ജിനെത്തുന്നവരുടെ കണക്ക് പ്രകാരം 65 ശതമാനത്തോളം പേര്‍ക്ക് അറബിയിലെ പ്രഭാഷണം മനസ്സിലാകില്ല. അതിന് പരിഹാരമായാണ് പദ്ധതി. അറഫയില്‍ സ്റ്റുഡിയോ സജ്ജീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട് ഈ സംഘം. പിന്നില്‍ കോട്ടയം സ്വദേശിയായ അമേരിക്കക്കാരന്‍.

Full View

അമേരിക്കന്‍ പൌരത്വം ഉള്ള ഇദ്ദേഹം 20 വര്‍ഷമായി അമേരിക്കയില്‍ നാസ്ടെക് കമ്പനി പ്രസിഡന്റ്‌ ആണ്. ഇരു ഹറമുകളുടെ ജുമുആ ഖുതുബ വിവിധ ഭാഷകളിലേക്ക് തത്സമയം വിവര്‍ത്തനം ചെയ്യുന്നതിന് പിന്നിലും ഇദ്ദേഹത്തിന്റെ കൈകളുണ്ട്.

അടുത്ത വര്‍ഷങ്ങളിലായി അറഫാ പ്രഭാഷണം മലയാളമടക്കമുള്ള വിവിധ ലോകോത്തര ഭാഷകളില്‍ കൂടി വിവര്‍ത്തനം ചെയ്യും. FM, Android, apple application, website എന്നിവ വഴിയും ഇത്തവണ തത്സമയം അറഫാ പ്രഭാഷണം കേള്‍ക്കാം.

Tags:    

Similar News