വെടി നിര്‍ത്തല്‍ പരിശോധനക്ക് വിശാല സംഘം ഹുദൈദയിലെത്തും

സ്വീഡനില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് തീരുമാനം. കരാര്‍ പ്രകാരം സൈനികരും ഹൂതികളും ഇതര വിമതരും വെടിനിര്‍ത്തലിലാണ്

Update: 2019-01-17 17:53 GMT
Advertising

യമനില്‍ വെടിനിര്‍ത്തല്‍ പരിശോധനക്ക് വിശാല സംഘത്തെ അയക്കാനുള്ള യു.എന്‍ പ്രമേയം ഐക്യകണ്ഠേന പാസായി. 75 പേരടങ്ങുന്ന സംഘമാണ് യമനിലെ ഹുദൈദയില്‍ എത്തുക. സുരക്ഷാ കൌണ്‍സിലില്‍ എത്തിയ പതിനഞ്ച് പേരും തീരുമാനത്തിന് അനുകൂലമായി കയ്യുയര്‍ത്തി.

സ്വീഡനില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് തീരുമാനം. കരാര്‍ പ്രകാരം സൈനികരും ഹൂതികളും ഇതര വിമതരും വെടിനിര്‍ത്തലിലാണ്. എന്നാല്‍ പലപ്പോഴായി ഇത് ലംഘിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് വിശാല സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. ഇത് സുരക്ഷാ കൌണ്‍സിലിലെ 15 പേരും പിന്‍താങ്ങി. പുതിയ സംഘമെത്തുന്നതോടെ വെടിനിര്‍ത്തല്‍ കൂടുതല്‍ കാര്യക്ഷമമാകും. ആറ് മാസത്തേക്കാണ് വിശാല നിരീക്ഷണ സംഘം എത്തുന്നത്.

Tags:    

Similar News