Editor - സിറാà´àµ പളàµà´³à´¿à´àµà´à´°
à´®àµà´¡à´¿à´¯à´µàµº ബഹàµà´±àµàµ» à´¬àµà´¯àµà´±àµà´¯à´¿àµ½ റിപàµà´ªàµàµ¼à´àµà´àµ¼. നിരവധി വർഷമായി à´¸àµà´µà´¨à´ à´¤àµà´à´°àµà´¨àµà´¨àµ.
ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ നിലവിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം മന്ത്രാലയം വ്യക്തത വരുത്തി ഉത്തരവിറക്കി. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ട്രേഡിങ് സ്ഥാപനങ്ങളിലും വിൽപന ഓൺലൈൻ വഴിയോ ഹോം ഡെലിവെറിയോ മാത്രമായിരിക്കുമെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് ഹാളുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കില്ല. റസ്റ്റോറൻറുകൾ, കഫേകൾ എന്നിവിടങ്ങളിൽ ടേക് എവേ, ഡെലിവറി എന്നിവ മാത്രമായി സേവനം പരിമിതപ്പെടുത്തും.
ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലർ, മസാജ് സെൻറർ , സിനിമാ തിയറ്ററുകൾ എന്നിവക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ല.