സൗദിയിൽ പെരുന്നാൾ നമസ്‌കാരത്തിന് കൂടുതൽ കേന്ദ്രങ്ങൾ

പെരുന്നാൾ അവധി ദിനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രതപുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളെ ഓർമ്മിപ്പിച്ചു.

Update: 2021-05-05 02:05 GMT
Editor : rishad | By : Web Desk
Advertising

സൗദിയിൽ കൂടുതൽ കേന്ദ്രങ്ങളിൽ പെരുന്നാൾ നമസ്‌കാരത്തിന് അനുമതി നൽകുമെന്ന് അധികൃതർ അറിയിച്ചു. 999 പുതിയ കോവിഡ് കേസുകളും 1,005  രോഗമുക്തിയുമാണ് ചൊവ്വാഴ്ച സൗദിയിൽ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായിരം കടന്നു.

ഒരു മലയളിയുടേത് ഉൾപ്പെടെ 14 പേരുടെ മരണവും ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഡിസംബർ 4ന് ശേഷം ആദ്യമായാണ് മരണ സംഖ്യ 14 ആയി ഉയർന്നത്. ഇതുൾപ്പെടെ ഇത് വരെ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,006 ഉയർന്നു. 4,21,300 പേർക്കാണ് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 4,04,707 പേർക്കും ഭേദമായി. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി 1,356 ആയി കുറഞ്ഞു. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞ് 9,587 ആയിട്ടുണ്ട്.

പെരുന്നാൾ അവധി ദിനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രതപുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളെ ഓർമ്മിപ്പിച്ചു. പെരുന്നാൾ നമസ്‌കാരത്തിന് തിരക്ക് കുറക്കുന്നതിനായി കൂടുതൽ നമസ്‌കാര കേന്ദ്രങ്ങൾ അനുവദിക്കും. നിലവിൽ ജുമുഅയുളള പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിന് അനുമതി നൽകുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കി. 


Full View


Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News